Latest Videos

അവരോടാണ് കടപ്പെട്ടിരിക്കുന്നത്! കിവീസിനെതിരായ മത്സരശേഷം കാണികളോട് നന്ദി പറഞ്ഞ് ബാബര്‍ അസം

By Web TeamFirst Published Nov 9, 2022, 6:39 PM IST
Highlights

സിഡ്‌നിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരിഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

സിഡ്‌നി: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് ജയിച്ചതിന് പിന്നാലെ പേസര്‍മാരെ പുകഴ്ത്തി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റനായിരുന്നു പാകിസ്ഥാന്റെ ജയം. സിഡ്‌നിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരിഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്‌വാന്‍ (57), ബാബര്‍ അസം (53) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 

പവര്‍ പ്ലേയില്‍ നന്നായി പന്തെറിയാന്‍ പേസര്‍മാര്‍ക്ക് സാധിച്ചുവെന്നാണ് അസം പറയുന്നത്. ''കാണികളോട് കടപ്പെട്ടിരിക്കുന്നു. ഹോം ഗ്രൗണ്ടില്‍ കളിക്കുന്നത് പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. പന്തെറിഞ്ഞപ്പോള്‍ ആദ്യ ആറ് ഓവറില്‍ ന്യൂസിലന്‍ഡിനെ നിയന്ത്രിച്ചുനിര്‍ത്താനും സാധിച്ചു. പേസര്‍മാര്‍ നന്നായിട്ടാണ് അവസാനിപ്പിച്ചത്. പിന്നീട് ബാറ്റിംഗിനെത്തിയപ്പോള്‍ പവര്‍പ്ലേ നന്നായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. അതിനും സാധിച്ചു. മുഹമ്മദ് ഹാരിസ് നന്നായി കളിച്ചു. കഴിഞ്ഞ മത്സരങ്ങളിലും അങ്ങനെ തന്നെയായിരുന്നു. ഈ നിമിഷം ഞങ്ങള്‍ ആസ്വദിക്കുന്നു. അതേസമയം, ഫൈനലിനെ കുറിച്ചാണ് ചിന്ത മുഴുവനും.'' ബാബര്‍ മത്സരശേഷം പറഞ്ഞു.

നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാണ് പാകിസ്ഥാന്‍ ഫൈനലില്‍ നേരിടുക. സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ ബാബര്‍- റിസ്‌വാന്‍ സഖ്യം 105 റണ്‍സാണ് നേടിയത്. 13-ാം ഓവറിലാണ് അസം മടങ്ങുന്നത്. പുറത്താവുമ്പോള്‍ ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ താരം 53 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് (26 പന്ത് 30) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇതിനിടെ റിസ്‌വാന്‍ മടങ്ങി. 

മെല്‍ബണില്‍ കാത്തിരിക്കുന്നത് ഇന്ത്യ-പാക് സ്വപ്ന ഫൈനലോ, പ്രതീക്ഷയോടെ ആരാധകര്‍

അഞ്ച് ബൗണ്ടറികളാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഹാരിസിനെ 19-ാം ഓവറിന്റെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ മടക്കി. എന്നാല്‍ ടിം സൗത്തിയെറിഞ്ഞ അവസാന ഓവറില്‍ ഷാന്‍ മസൂദ് (3) വിജയം പൂര്‍ത്തിയാക്കി. ഇഫ്തികര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി. നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു.
 

click me!