പാകിസ്ഥാനെതിരെ പ്രതികാരം വീട്ടാൻ ഇന്ത്യ ലെജൻഡ്സ്; കിരീടപ്പോരാട്ടം ഇന്ന്; മത്സരം കാണാനുള്ള വഴികൾ; ഇന്ത്യൻ സമയം

Published : Jul 13, 2024, 12:30 PM ISTUpdated : Jul 13, 2024, 12:31 PM IST
പാകിസ്ഥാനെതിരെ പ്രതികാരം വീട്ടാൻ ഇന്ത്യ ലെജൻഡ്സ്;  കിരീടപ്പോരാട്ടം ഇന്ന്; മത്സരം കാണാനുള്ള വഴികൾ; ഇന്ത്യൻ സമയം

Synopsis

 ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്ഥാന്‍ 68 റണ്‍സിന് ജയിച്ചിരുന്നു.

എഡ്ജ്ബാസ്റ്റണ്‍: ഇതിഹാസ താരങ്ങള്‍ മത്സരിക്കുന്ന ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം. ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇംഗ്ലണ്ടിലെ ഏഡ്ജ്ബാസ്റ്റണിലാണ് കിരീടപ്പോരാട്ടം.

ഇന്ത്യൻ സമയം രാത്രി ഒമ്പതിന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഫാന്‍കോഡ് ആപ്പിലും തത്സയം കാണാം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്ഥാന്‍ 68 റണ്‍സിന് ജയിച്ചിരുന്നു.77 റൺസടിച്ച കമ്രാന്‍ അക്മലും 72 റണ്‍സടിച്ച ഷര്‍ജീല്‍ ഖാനും 51 റണ്‍സെടുത്ത മസ്ഖൂദുമാണ് പാകിസ്ഥാനുവേണ്ടി തകര്‍ത്തടിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്കായി സുരേഷ് റെയ്ന(52), അബാട്ടി റായുഡു(39) എന്നിവര്‍ മാത്രമെ ഇന്ത്യക്കായി തിളങ്ങിയുള്ളു.

ആടിപ്പാടി ഹാര്‍ദ്ദിക്, അംബാനി കല്യാണത്തിൽ നിന്ന് വിട്ടുനിന്ന് രോഹിത് ശര്‍മ; പിണക്കമോയെന്ന് ആരാധക‍‍ർ

മുന്‍ താരങ്ങളായ യുവരാജ് സിംഗ്, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, സുരേഷ് റെയ്ന,അംബാട്ടി റായുഡു, ആര്‍ പി സിംഗ് എന്നിവരാണ് ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങള്‍. പാകിസ്ഥാന്‍ ടീമില്‍ മുന്‍ താരങ്ങളായ ഷൊയ്ബ് മാലിക്, മിസ്ബാ ഉൾ ഹഖ്, അബ്ദുള്‍ റസാഖ്, വഹാബ് റിയാസ്, കമ്രാന്‍ അക്മൽ, മുഹമമദ് ഹഫീസ് തുടങ്ങിയവരെല്ലാമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാലു കളികളും ജയിച്ചാണ് പാകിസ്ഥാൻ സെമിയിലെത്തിയത്. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയാണ് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഇന്ത്യയാകട്ടെ ഗ്രൂപ്പ് ഘടത്തില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ജയിച്ചുള്ളൂവെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തിലാണ് സെമിയിലേക്ക് യോഗ്യത നേടിയത്.

ഇന്നലെ നടന്ന സെമിയില്‍ ഓസീസിനെ തകര്‍ത്ത് ഫൈനലിലെത്തുകയും ചെയ്തു.  ആറ് കളികളില്‍ 215 റണ്‍സടിച്ച റോബിന്‍ ഉത്തപ്പയും 191 റണ്‍സെടുത്ത യൂസഫ് പത്താനും ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി തകര്‍ത്തടിച്ചത്. ആറ് കളികളില്‍ 209 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനും 204 റണ്‍സെടുത്ത ഷൊയ്ബ് മാലിക്കും പാകിസ്ഥാനുവേണ്ടി തിളങ്ങി. ആറ് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിംഗ് ആണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.

പൊട്ടിത്തെറിച്ച് ധോണി, ശ്രീശാന്തിനെ ഉടൻ നാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ടു; വെളിപ്പെടുത്തി അശ്വിൻ

ഇന്ത്യൻ ചാമ്പ്യൻസ് സ്ക്വാഡ്: റോബിൻ ഉത്തപ്പ, അംബാട്ടി റായുഡു, സുരേഷ് റെയ്ന, യുവരാജ് സിംഗ്(c), യൂസഫ് പത്താൻ, ഇർഫാൻ പത്താൻ, ഗുർകീരത് സിംഗ് മാൻ, പവൻ നേഗി, വിനയ് കുമാർ, ഹർഭജൻ സിംഗ്, ധവാൽ കുൽക്കർണി, രാഹുൽ ശുക്ല, ആർ.പി. നമൻ ഓജ, സൗരഭ് തിവാരി, അനുരീത് സിംഗ്, രാഹുൽ ശർമ്മ.

പാകിസ്ഥാൻ ചാമ്പ്യൻസ് സ്ക്വാഡ്: കമ്രാൻ അക്മൽ, ഷർജീൽ ഖാൻ, സൊഹൈബ് മഖ്സൂദ്, ഷൊയ്ബ് മാലിക്, യൂനിസ് ഖാൻ(c), ഷാഹിദ് അഫ്രീദി, മിസ്ബ ഉൾ ഹഖ്, ആമർ യാമിൻ, സൊഹൈൽ തൻവീർ, വഹാബ് റിയാസ്, സൊഹൈൽ ഖാൻ, അബ്ദുൾ റസാഖ്, തൗഫീഖ് ഉമർ, മുഹമ്മദ് ഹഫീസ്, യാസിർ അറഫാത്ത്, സയീദ് അജ്മൽ, ഉമർ അക്മൽ, തൻവീർ അഹമ്മദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ മോക് ഓക്ഷനില്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം
പന്തെറിയുന്ന റീല്‍സിലൂടെ ശ്രദ്ധേയനായി, ഐപിഎല്‍ ലേലത്തിന് രാജസ്ഥാനില്‍ നിന്നൊരു ലെഗ് സ്പിന്നര്‍