ഹസരങ്കയ്ക്ക് മൂന്ന് വിക്കറ്റ്; ഫൈനലിന്റെ റിഹേഴ്‌സലില്‍ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ തകര്‍ന്നു

Published : Sep 09, 2022, 09:18 PM IST
ഹസരങ്കയ്ക്ക് മൂന്ന് വിക്കറ്റ്; ഫൈനലിന്റെ റിഹേഴ്‌സലില്‍ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ തകര്‍ന്നു

Synopsis

രണ്ട് മാറ്റങ്ങളുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉസ്മാന്‍ ഖാദിര്‍, ഹാസന്‍ അലി എന്നിവര്‍ക്ക് അവസരം നല്‍കി.

ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് 19.1 ഓവറില്‍ 121ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയാണ് പാകിസ്ഥാനെ തകര്‍ത്തത്. മഹീഷ് തീക്ഷണ, പ്രമോദ് മധുഷന്‍ എന്നിവര്‍ക്ക് രണ്ട് വീതമുണ്ട്. 30 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. 

അസമിന് പുറമെ മുഹമ്മദ് നവാസാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മുഹമ്മദ് റിസ്‌വാന്‍ (14), ഫഖര്‍ സമാന്‍ (13), ഇഫ്തിഖര്‍ അഹമ്മദ് (13) എന്നിവരും രണ്ടക്കം കണ്ടു. ഖുഷ്ദില്‍ ഷാ (4), ആസിഫ് അലി (0), ഹാസന്‍ അലി (0), ഉസ്മാന്‍ ഖാദിര്‍ (3), ഹാരിസ് റൗഫ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് ഹസ്‌നൈന്‍ (0) പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നേടിയ ലങ്കന്‍ നായകന്‍ ദസുന്‍ ഷനക പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഇരു ടീമുകളും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് മത്സരത്തിന് അമിത പ്രാധാന്യമില്ല.

ആരോണ്‍ ഫിഞ്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു? ഓസീസ് ക്യാപ്റ്റന്റെ തീരുമാനം നാളെ അറിയാം

രണ്ട് മാറ്റങ്ങളുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉസ്മാന്‍ ഖാദിര്‍, ഹാസന്‍ അലി എന്നിവര്‍ക്ക് അവസരം നല്‍കി. ശ്രീലങ്കയും രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ധനഞ്ജയ ഡിസില്‍വ, പ്രമോദ് മധുഷന്‍ എന്നിവര്‍ ടീമിലെത്തി. അസലങ്ക, അഷിത ഫെര്‍ണാണ്ടോ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, ധനുഷ്‌ക ഗുണതിലക, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക.

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാസന്‍ അലി, ഹാരിസ് റൗഫ്, ഉസ്മാന്‍ ഖാദിര്‍, മുഹമ്മദ് ഹസ്‌നൈന്‍. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന് മൂന്ന് വിക്കറ്റ്; അമേരിക്കയേയും തീര്‍ത്ത് പാകിസ്ഥാന്‍, ജയം 32 റണ്‍സിന്
സഞ്ജുവിന് കഴിയാത്തത് ഷറഫു അടിച്ചെടുത്തു; കണ്ണൂര്‍, പഴയങ്ങാടിക്കാരന്‍ ഇനി യുഎഇ ക്രിക്കറ്റിന്റെ ഭാവിതാരം