Asianet News MalayalamAsianet News Malayalam

ആരോണ്‍ ഫിഞ്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു? ഓസീസ് ക്യാപ്റ്റന്റെ തീരുമാനം നാളെ അറിയാം

ജൂലൈയിലാണ് ഫിഞ്ച് ഇക്കാര്യം സൂചിപ്പിച്ചത്. ടെസ്റ്റ് ക്യപാറ്റനായ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഫിഞ്ച് വിരമിക്കുകയാണെങ്കില്‍ കമ്മിന്‍സിന് നായകസ്ഥാനം ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാനും ഓസീസ് തയ്യാറായേക്കും.

Aaron Finch set to make announcement on his international future
Author
First Published Sep 9, 2022, 8:58 PM IST

ടൗണ്‍സ്‌വില്ലെ: ഓസ്‌ട്രേലിയന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ ഏകദിന കരിയര്‍ സംബന്ധിച്ച് നാളെ തീരുമാനമുണ്ടാവും. മോശം ഫോമില്‍ കളിക്കുന്ന ഫിഞ്ച് ഏകദിനം മതിയാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നാളെ ന്യൂസിലന്‍ഡിനെതിരെ അവസാന ഏകദിനത്തിന് മുമ്പ് വാര്‍ത്താസമ്മേളത്തില്‍ തീരുമാനം അറിയിക്കും. 

എന്നാല്‍ ടി20യുടെ കാര്യത്തില്‍ തീരുമാനമാവുമോ എന്നുറപ്പില്ല. വരുന്ന ടി20 ലോകകപ്പില്‍ ടീമിനെ നയിക്കുന്നത് ഫിഞ്ചാണ്. ലോകകപ്പിന് ശേഷം വിരമിക്കാനായിരിക്കും ഫിഞ്ചിന്റെ തീരുമാനമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെയും ഫിഞ്ച് വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഫിഞ്ച് ഇക്കാര്യം സൂചിപ്പിച്ചത്. ടെസ്റ്റ് ക്യപാറ്റനായ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഫിഞ്ച് വിരമിക്കുകയാണെങ്കില്‍ കമ്മിന്‍സിന് നായകസ്ഥാനം ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാനും ഓസീസ് തയ്യാറായേക്കും. 

ആരാധകര്‍ നിരാശരാവരുത്, ഇന്ത്യന്‍ ടീം തിരിച്ചുവരും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

ടി20 ലോകകപ്പിന് ശേഷം ചില താരങ്ങള്‍ വിരമിക്കുമെന്നാണ് ഫിഞ്ച് പറഞ്ഞത്. അന്ന് വിശദീകരിച്ചത് ഇങ്ങനെ... ''ടി20 ലോകകപ്പോടെ ഞാനടക്കമുള്ള ചില താരങ്ങള്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. മിക്കവരും 30തിന്റെ മധ്യത്തിലാണ്. ഇതില്‍ വാര്‍ണര്‍ക്ക് ഇനിയും ഒരുപാട് കാലം കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.'' ഫിഞ്ച് പറഞ്ഞു.

2011ലാണ് ഫിഞ്ച് ടി20 കരിയര്‍ ആരംഭിക്കുന്നത്. 2013ല്‍ ഏകദിനത്തിലും അരങ്ങേറി. 2019ല്‍ ഏകദിന ലോകകപ്പില്‍ ഓസീസിനെ നയിച്ചത് ഫിഞ്ചായിരുന്നു. 2021ല്‍ ഫിഞ്ചിന് കീഴില്‍ ടി20 ലോകകപ്പ് നേടാനും ഓസീസിനായി. 

റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ

ന്യൂസിലന്‍ഡിനെതരായ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനങ്ങളും ഓസീസ് ജയിക്കുകയായിരുന്നു. പരമ്പരയ്ക്ക് ശേഷം ഓസീസ് ടീം ഇന്ത്യയിലേക്ക് തിരിക്കും.

Follow Us:
Download App:
  • android
  • ios