ആരാധകര്‍ നിരാശരാവരുത്, ഇന്ത്യന്‍ ടീം തിരിച്ചുവരും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

By Web TeamFirst Published Sep 9, 2022, 7:44 PM IST
Highlights

വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഫോമിലേക്ക് എത്തിയത് മാത്രമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പില്‍ ആശ്വസിക്കാനുള്ളത്. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കോലി 61 പന്തില്‍ പുറത്താവാതെ 122 റണ്‍സ് നേടിയിരുന്നു.

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതോടെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ടീമിനെതിരെ ഉണ്ടായത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് പറയുന്നവരുണ്ട്. ശരിയായ പ്ലയിംഗ് ഇലവനെ പോലും ഇറക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നുള്ളതായിരുന്നു മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തറിന്റെ അഭിപ്രായം.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ് ദ്രാവിഡ്. രണ്ട് തോല്‍വികൊണ്ട് ടീം മോശമാവില്ലെന്നാണ് ദ്രാവിഡിന്റെ വിശദീകരണം. ''സ്‌കോര്‍ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടുള്ള പിച്ചിലാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നിട്ടും സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും അവസാന ഓവര്‍ വരെ നീട്ടാന്‍ ഞങ്ങള്‍ക്കായി. ടി20യില്‍ ചെറിയ സ്‌കോറാണെങ്കിലും മറികടക്കുക പ്രയാസമാണ്. പാകിസ്താനെതിരേ ആദ്യ മത്സരത്തില്‍ ചെറിയ സ്‌കോറായിരുന്നെങ്കിലും ജയിക്കാന്‍ പ്രയാസപ്പെട്ടു. 

റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ

എന്നാല്‍ ഇതൊന്നും ന്യായീകരണമായിട്ട് പറയുന്നതല്ല. രണ്ട് മത്സരങ്ങള്‍ തോറ്റതുകൊണ്ട് ഞങ്ങള്‍ മോശം ടീമാകുന്നില്ല. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 8-9 മാസം ഒരുമിച്ചാണ് നമ്മള്‍ കളിക്കുന്നത്. എന്നാല്‍ ഏഷ്യാകപ്പിനെത്തിയപ്പോള്‍ പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചു.'' ദ്രാവിഡ് വിശദീകരിച്ചു.

വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഫോമിലേക്ക് എത്തിയത് മാത്രമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പില്‍ ആശ്വസിക്കാനുള്ളത്. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കോലി 61 പന്തില്‍ പുറത്താവാതെ 122 റണ്‍സ് നേടിയിരുന്നു. ടി20 കരിയറില്‍ കോലിയുടെ ആദ്യ സെഞ്ചുറിയായിരുന്നത്. രാഹുല്‍ 62 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. 

കോലി തന്നെ കിംഗ്, ഭൂമിയിലെ ഏറ്റവും മികച്ച താരം; പ്രശംസിച്ച് പാക് താരങ്ങള്‍! കയ്യടിച്ച് ആരാധകർ

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ 72 റണ്‍സ് നേടിയിരുന്നു. കൃത്യമായ സമയത്ത് മൂവരും ഫോമിലെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു.
 

click me!