ന്യൂസിലന്‍ഡിനെതിരെ ചരിത്ര വിജയം; പാക് ടീം ഇന്ത്യക്കും ഓസീസിനുമൊപ്പം എലൈറ്റ് പട്ടികയില്‍

Published : Apr 28, 2023, 04:21 PM ISTUpdated : Apr 28, 2023, 04:26 PM IST
ന്യൂസിലന്‍ഡിനെതിരെ ചരിത്ര വിജയം; പാക് ടീം ഇന്ത്യക്കും ഓസീസിനുമൊപ്പം എലൈറ്റ് പട്ടികയില്‍

Synopsis

രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 1973ല്‍ നോട്ടിംഗ്‌ഹാമില്‍ ആയിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ വിജയം

റാവല്‍പിണ്ടി: ടീം ഇന്ത്യയും ഓസ്‌ട്രേലിയയുമുള്ള എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഏകദിനത്തില്‍ 500 മത്സര വിജയങ്ങള്‍ നേടുന്ന മൂന്നാമത്തെ ടീമെന്ന നേട്ടത്തിലെത്തി പാകിസ്ഥാന്‍. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ജയം ബാബര്‍ അസമും സംഘവും നേടിയതോടെയാണിത്. 949-ാം ഏകദിനത്തിലാണ് പാക് ടീം 500 വിജയങ്ങള്‍ തികച്ചത്. 594 വിജയങ്ങളുമായി ഓസീസും 539 ജയങ്ങളുമായി ടീം ഇന്ത്യയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 1973ലായിരുന്നു പാകിസ്ഥാന്‍റെ ഏകദിന അരങ്ങേറ്റം. രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 1973ല്‍ നോട്ടിംഗ്‌ഹാമില്‍ ആയിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ വിജയം. 

500-ാം ഏകദിന വിജയം പാകിസ്ഥാന്‍ ടീം ആഘോഷമാക്കി. റാവല്‍പിണ്ടിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 288 റണ്‍സെടുത്തു. 113 റണ്‍സ് നേടിയ ഡാരില്‍ മിച്ചലായിരുന്നു ടോപ് സ്‌കോറര്‍. വില്‍ യങ് 86 ഉം ചാഡ് ബൗസ് 18 ഉം നായകന്‍ ടോം ലാഥം 20 ഉം ചാപ്‌മാന്‍ 15 ഉം രചിന്‍ രവീന്ദ്ര 9 ഉം ഹെന്‍‌റി നിക്കോള്‍സ് 20* റണ്‍സെടുത്തപ്പോള്‍ ആദം മില്‍നെ പൂജ്യത്തില്‍ മടങ്ങി. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായും ഹൗരിസ് റൗഫും രണ്ട് വീതവും ഷദാബ് ഖാന്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി. 

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍ ഫഖര്‍ സമാന്‍ സെഞ്ചുറി(117) നേടിയപ്പോള്‍ സഹ ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് 60 ഉം ക്യാപ്റ്റന്‍ ബാബര്‍ അസം 49 ഉം ഷാന്‍ മസൂദ് ഒന്നും അഗ സല്‍മാന്‍ 7 ഉം റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ 42* ഉം മുഹമ്മദ് നവാസ് 8* ഉം റണ്ണുമായി പുറത്താവാതെ നിന്നു. ആദം മില്‍നെ രണ്ടും ബ്ലെയര്‍ ടിക്‌നെറും ഇഷ് സോധിയും രചിന്‍ രവീന്ദ്രയും ഓരോ വിക്കറ്റും സ്വന്തമാക്കി. സ്കോര്‍: ന്യൂസിലന്‍ഡ്-288/7 (50), പാകിസ്ഥാന്‍-291/5 (48.3). അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.  

Read more: ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ അത്ഭുതം; 72 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് പ്രബത് ജയസൂര്യ

PREV
click me!

Recommended Stories

ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്
ഗില്‍ കായികക്ഷമത വീണ്ടെടുത്തു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപ്പണറായി കളിക്കും; സഞ്ജുവിന്റെ കാര്യത്തില്‍ അനിശ്ചിതത്വം