ഇന്ത്യയിലെ ഏകദിന ലോകകപ്പ്; പാക് പങ്കാളിത്തം സംശയത്തില്‍, പിടിച്ചുലച്ച് പുതിയ നാടകീയത

Published : Jun 17, 2023, 07:22 PM ISTUpdated : Jun 17, 2023, 07:29 PM IST
ഇന്ത്യയിലെ ഏകദിന ലോകകപ്പ്; പാക് പങ്കാളിത്തം സംശയത്തില്‍, പിടിച്ചുലച്ച് പുതിയ നാടകീയത

Synopsis

ലോകകപ്പ് മത്സരക്രമം അംഗീകരിക്കാനേ തള്ളിക്കളയാനോ ഇപ്പോള്‍ സാധ്യമല്ലെന്ന് ഐസിസിയെ അറിയിച്ചതായി പിസിബി

ലാഹോര്‍: പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യ ആതിഥേയത്വമരുളുന്ന ഏകദിന ലോകകപ്പിന്‍റെ കാര്യത്തില്‍ പുതിയ നാടകവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ലോകകപ്പിനായി ഇന്ത്യയിലെത്തുകയുള്ളൂ എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാര്‍ നജാം സേഥി വ്യക്തമാക്കിയതോടെയാണിത്. ഇന്‍സൈഡ് സ്പോര്‍ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. 

ലോകകപ്പില്‍ ഇന്ത്യ-പാക് ആവേശ മത്സരം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും എന്ന് പ്രതീക്ഷിക്കേയാണ് പിസിബിയുടെ പുതിയ യൂടേണ്‍. ലോകകപ്പ് മത്സരക്രമം അംഗീകരിക്കാനേ തള്ളിക്കളയാനോ ഇപ്പോള്‍ സാധ്യമല്ലെന്ന് ഐസിസിയെ അറിയിച്ചതായി പിസിബി ചെയര്‍മാന്‍ നജാം സേഥി വ്യക്തമാക്കി. പാകിസ്ഥാനിലേക്ക് ടീം ഇന്ത്യ യാത്ര ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതുപോലെ ഞങ്ങള്‍ കളിക്കണമെങ്കില്‍ പാക് ഗവണ്‍മെന്‍റിന്‍റെ അനുമതി വേണം. ലോകകപ്പില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് ആദ്യം തീരുമാനമാകണം. അതിന് ശേഷം ടീം എവിടെ പോകണം എന്ന് സര്‍ക്കാരും തീരുമാനിക്കണം. ഈ രണ്ട് കാര്യങ്ങള്‍ അനുസരിച്ചായിരിക്കും ലോകകപ്പ് പങ്കാളിത്തം എന്നും സേഥി കൂട്ടിച്ചേര്‍ത്തു. 

ഇതോടെ ലോകകപ്പിലെ പാക് പങ്കാളിത്തം സംബന്ധിച്ചുള്ള നാടകീയത നീളും എന്നുറപ്പായി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പിന് ബിസിസിഐ ആതിഥേയത്വമരുളുന്നത്. ഹൈബ്രിഡ് മോഡലിലൂടെ ഏഷ്യാ കപ്പ് വേദികളുടെ കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. ടൂര്‍ണമെന്‍റിനായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന് ഉറപ്പിച്ചതോടായായിരുന്നു ഇത്. ലോകകപ്പിനായി എത്തുന്ന ടീമുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക വിസ അനുവദിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിനായി പാക് ടീം എത്തിയാല്‍ തന്നെ അഹമ്മദാബാദില്‍ വച്ച് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. 

Read more: രണ്ട് യുവ ബാറ്റര്‍മാര്‍ മനസില്‍; ഭാവി ടെസ്റ്റ് ടീമിനെ ഒരുക്കാന്‍ ബിസിസിഐ, വമ്പന്‍മാരുടെ കസേര തെറിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്