'എന്റെ ഫോണ്‍ തിരികെ തരൂ'; നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കത്തയച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍

Published : Sep 29, 2026, 07:38 PM IST
Muhammad Rizwan

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിവാദങ്ങൾക്ക് പിന്നാലെ പിടിച്ചെടുത്ത തന്റെ ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പാക് താരം മുഹമ്മദ് റിസ്വാൻ എൻസിസിഐഎയ്ക്ക് കത്തയച്ചു. ലാഹോർ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെയുള്ള അന്വേഷണ കാരണം വ്യക്തമാക്കണമെന്നും താരം ആവശ്യപ്പെട്ടത്.

ഇസ്ലമാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിക്കും ഡ്രസ്സിങ് റൂം വിവരങ്ങള്‍ ചോര്‍ന്നതുമായ വിവാദങ്ങള്‍ക്കും പിന്നാലെ നടപടികള്‍ നേരിടുന്ന പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കത്തയച്ചു. തന്റെ ഫോണ്‍ തിരികെ നല്‍കണമെന്നും തനിക്കെതിരെയുള്ള അന്വേഷണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് റിസ്വാന്‍ കത്തയച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന് പിന്നാലെ ഓഗസ്റ്റ് 31-നാണ് റിസ്വാന്റെ ഫോണ്‍ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്. മൂന്ന് മണിക്കൂറിനുള്ളില്‍ ഫോണ്‍ തിരികെ നല്‍കുമെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ലാഹോര്‍ ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റിസ്വാന്‍ ഔദ്യോഗികമായി കത്തയച്ചത്. എന്‍സിസിഐയുടെ അന്വേഷണാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് റിസ്വാന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നെങ്കിലും, താരത്തെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഫോണ്‍ വീണ്ടെടുക്കാന്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനിടെ പാക് ടീമില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. പരമ്പരയ്ക്കിടെ മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് റിസ്വാന്‍, ഇമാം ഉള്‍ ഉള്‍പ്പെടെ ഏഴ് കളിക്കാരെ പിസിബി നാട്ടിലേക്ക് തിരിച്ചുവിളിച്ച് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എന്‍സിസിഐയുടെ അന്വേഷണവും ഫോണ്‍ പിടിച്ചെടുക്കലും നടന്നിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബിസിസിഐ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍
ഷുഹൈബ് അക്തറിന് നിര്‍ണായക ചുമതല; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ അഴിച്ചുപണി