ഷുഹൈബ് അക്തറിന് നിര്‍ണായക ചുമതല; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ അഴിച്ചുപണി

Published : Sep 29, 2026, 06:45 PM IST
shoaib akhtar

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ചെയർമാൻ മൊഹ്സിൻ നഖ്വി. ഇതിന്റെ ഭാഗമായി മുൻ ഫാസ്റ്റ് ബൗളർ ശുഐബ് അക്തർ പിസിബിയിൽ നിർണായക ചുമതലയേറ്റേക്കുമെന്ന് സൂചനയുണ്ട്. കൂടാതെ വിദേശ പരിശീലകരെ നിയമിക്കാനും ബോർഡ് പദ്ധതിയിടുന്നു.

ഇസ്ലാമാബാദ്: ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ വലിയ അഴിച്ചുപണികള്‍ക്ക് ഒരുങ്ങി ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി. ഇതിന്റെ ഭാഗമായി മുന്‍ പാക് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ശുഐബ് അക്തര്‍ പിസിബിയില്‍ നിര്‍ണായക ചുമതലയേറ്റേക്കുമെന്ന് സൂചന.

കഴിഞ്ഞയാഴ്ച ഇസ്ലാമാബാദില്‍ വെച്ച് ശുഐബ് അക്തറും പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി ബോര്‍ഡുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി തന്റെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും അക്തര്‍ ചെയര്‍മാനുമായി പങ്കുവെച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പിസിബിയുടെ കടുത്ത വിമര്‍ശകനായിരുന്ന അക്തര്‍, തന്റെ ജ്യേഷ്ഠന്റെ വിയോഗവേളയില്‍ നഖ്വി നല്‍കിയ പിന്തുണയോടെയാണ് ബോര്‍ഡുമായി അടുക്കുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയും പരിശീലന ക്യാമ്പുകളും സന്ദര്‍ശിക്കാന്‍ ചെയര്‍മാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ തോല്‍വി (0-3) ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് പിസിബിയുടെ ഈ പുതിയ നീക്കങ്ങള്‍. ദേശീയ പുരുഷ, വനിതാ, ജൂനിയര്‍ ടീമുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി വിദേശ പരിശീലകരെയും കണ്‍സള്‍ട്ടന്റുകളെയും നിയമിക്കാനും ബോര്‍ഡ് പദ്ധതിയിടുന്നുണ്ട്. വനിതാ ടീമിനായി സ്ഥിരമായ ഒരു മുഖ്യ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ലോകകപ്പിന്റെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി അറിയാം'; വിരാട് കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് രോഹിത് ശര്‍മ
പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ അക്തര്‍ വരുന്നു, ക്രിക്കറ്റ്‌ ബോര്‍ഡില്‍ നിര്‍ണായക റോള്‍ ലഭിച്ചേക്കും, കൂടിക്കാഴ്‌ചകള്‍ പൂര്‍ത്തിയായി