
മുംബൈ: ഇന്ത്യയിലെ സുരക്ഷാ സംവിധാനം വിലയിരുത്താന്‍ ഏകദിന ലോകകപ്പിന് മുമ്പായി പാകിസ്ഥാന്‍ സംഘം ഇന്ത്യയിലെത്തും. സംഘം എത്തുന്ന സമയം പിന്നീട് അറിയിക്കും. സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിന് ശേഷഷമായിരിക്കും തീരുമാനമെടുക്കുക. പാകിസ്ഥാന്‍ കളിക്കുന്ന വേദികളെല്ലാം സംഘം സന്ദര്‍ശിക്കും. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വേദികളാണ് സംഘം സന്ദര്‍ശിക്കുക. മാത്രമല്ല, കളിക്കാന്‍ സാധ്യതയുള്ള വേദികളിലും സംഘമെത്തും. മറ്റു സുരക്ഷാ സംവിധാനങ്ങല്‍ എത്രത്തോളമുണ്ടെന്നും പരിശോധിക്കും.
അഹമ്മബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം. ഓഫിഷ്യല്‍സുമായി സംഘം ചര്‍ച്ച നടത്തും. അടുത്തിടെ സാഫ് ചാംപ്യന്‍ഷിപ്പ് ഫുട്‌ബോളിനായി പാകിസ്ഥാന്‍ ഇന്ത്യയിലെത്തിരുന്നു. ബംഗളൂരുവില്‍ ഇന്ത്യയുമായി മത്സരവും നടന്നു. 4-0ത്തിന് ഇന്ത്യ ജയിക്കുകയായിരുന്നു. ഏഷ്യന്‍ ചാപ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ ഹോക്കി ടീമും ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ്. ഓഗസ്റ്റില്‍ ചെന്നൈയിലാണ് മത്സരങ്ങള്‍.
ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് മത്സരത്തിന് മൂന്നര മാസം ബാക്കിനില്‍ക്കേ ഇവിടുത്തെ ഹോട്ടല്‍ റൂമുകളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം അഹമ്മദാബാദില്‍ നിന്ന് മത്സരം മാറ്റണമെന്ന് ആവശ്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഉന്നയിച്ചിരുന്നു. മുംബൈയില്‍ കളിക്കാനാവില്ല എന്ന നിലപാടും പാകിസ്ഥാനുണ്ട്. ലോകകപ്പിന് മുന്നോടിയായുള്ള ഔദ്യോഗിക സന്നാഹമത്സരത്തില്‍ എതിരാളിയായി അഫ്ഗാനിസ്ഥാന്‍ വേണ്ട എന്നും പാകിസ്ഥാന്‍ പറഞ്ഞിരുന്നു.
ഏകദിന ലോകകപ്പ്: ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ നിരാശ വാര്‍ത്ത
ഇതിനിടെ മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി രംഗത്തെത്തിയിരുന്നു. അദ്ദേഹം വിശദീകരിച്ചതിങ്ങനെ... ''അഹമ്മദാബാദിലും മറ്റൊരു വേദിയിലും പാകിസ്ഥാന്‍ കളിക്കാന്‍ തയ്യാറായേക്കില്ല എന്നൊരു വാര്‍ത്ത കേള്‍ക്കുന്നുണ്ട്. എന്തുകൊണ്ട് പാകിസ്ഥാന്‍ കളിക്കുന്നില്ല. ഐസിസി ലോകകപ്പിന്റെ മത്സരക്രമം പാകിസ്ഥാന് വലിയ മുന്‍തൂക്കം നല്‍കുന്നതാണ്. അഹമ്മദാബാദില്‍ ഒന്നേകാല്‍ ലക്ഷം കാണികള്‍ മത്സരം കാണാന്‍ എത്തിയാല്‍ സമ്മര്‍ദം ഇന്ത്യന്‍ ടീമിന് മുകളിലാവും. പാകിസ്ഥാന് മേല്‍ സമ്മര്‍ദം വരില്ല. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് കളിക്കാനായി പാകിസ്ഥാനിലേക്ക് വന്നാല്‍ സമ്മര്‍ദം പാക് ടീമിന് മുകളിലായിരിക്കും. ഈ ലളിതമായ കാര്യം ആളുകള്‍ക്ക് എന്തുകൊണ്ട് മനസിലാകുന്നില്ല എന്നറിയില്ല.'' അദ്ദേഹം വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം