കറാച്ചി ടെസ്റ്റ്: ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം; കിവീസ് കളിക്കുന്നത് സൗത്തിക്ക് കീഴില്‍

Published : Dec 26, 2022, 11:07 AM IST
കറാച്ചി ടെസ്റ്റ്: ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം; കിവീസ് കളിക്കുന്നത് സൗത്തിക്ക് കീഴില്‍

Synopsis

കെയ്ന്‍ വില്യംസണ്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണിന് ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണിത്. സോധി, അജാസ് എന്നിവരാണ് ന്യൂസിലന്‍ഡ് ടീമിലെ സ്പിന്നര്‍മാര്‍.

കറാച്ചി: ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് ബാറ്റിംഗ്. കറാച്ചി, നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന രീതിയിലാണ് പാകിസ്ഥാന്റെ തുടക്കം. ആതിഥേയര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 19 റണ്‍സാണ് സ്കോര്‍ബോര്‍ഡിലുള്ളത്. അബ്ദുള്‍ ഷെഫീഖ് (7), ഷാന്‍ മസൂദ് (3) എന്നിവരാണ് മടങ്ങിയത്. അജാസ് പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ സ്റ്റംപ് ചെയ്താണ് ഷെഫീക് മടങ്ങുന്നത്. മസൂദ്  മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തിലും സ്റ്റംപിങ്ങിലൂടെ പുറത്തായി. ഇമാം ഉള്‍ ഹഖ് (8), ബാബര്‍ അസം (0) എന്നിവരാണ് ക്രീസില്‍.  

കെയ്ന്‍ വില്യംസണ്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണിന് ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണിത്. സോധി, അജാസ്, ബ്രേസ്‌വെല്‍ എന്നിവരാണ് ന്യൂസിലന്‍ഡ് ടീമിലെ സ്പിന്നര്‍മാര്‍. 

പാകിസ്ഥാന്‍: അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ്, ഷാന്‍ മസൂദ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, സര്‍ഫറാസ് അഹമ്മദ്, അഗ സല്‍മാന്‍, നൗമാന്‍ അലി, മുഹമ്മദ് വസീം, അബ്രാര്‍ അഹമ്മദ്, മിര്‍ ഹംസ.

ന്യൂസിലന്‍ഡ്: ടോം ലാഥം, ഡേവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍, മിച്ചല്‍ ബ്രേസ്‌വെല്‍, ടിം സൗത്തി, ഇഷ് സോധി, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍.

പാകിസ്ഥാന് തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ തോറ്റമ്പിയിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചുവരവാണ് ബാബര്‍ അസവും സംഘവും ലക്ഷ്യമിടുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും ഇരുവരും കളിക്കും. ജനുവരി ഒമ്പതിനാണ് ഏകദിനം ആരംഭിക്കുന്നത്. എല്ലാ മത്സരങ്ങളും കറാച്ചിയിലാണ്. 

സന്തോഷ് ട്രോഫിയില്‍ വിജയത്തോടെ തുടങ്ങാന്‍ കേരളം; ആദ്യ എതിരാളി രാജസ്ഥാന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍