മൊയീന്‍ അലിക്ക് അര്‍ധ സെഞ്ചുറി; പാകിസ്ഥാനെതിരെ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍

By Web TeamFirst Published Sep 22, 2022, 9:53 PM IST
Highlights

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (30)- അലക്‌സ് ഹെയ്ല്‍സ് (26) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വിക്കറ്റ് നേടി ദഹാനി പാകിസ്ഥാനെ മത്സരത്തിലേക്ക് കൊണ്ടുവന്നു.

കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന് 200 റണ്‍സ് വിജലക്ഷ്യം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ മൊയീന്‍ അലി (55), ബെന്‍ ഡുക്കറ്റ് (43) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഷാനവാസ് ദഹാനി, ഹാരിസ് റൗഫ് എന്നിവര്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (30)- അലക്‌സ് ഹെയ്ല്‍സ് (26) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വിക്കറ്റ് നേടി ദഹാനി പാകിസ്ഥാനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഹെയ്ല്‍സിന്റെ കൂടെ ഡേവിഡ് മലാനും (0) ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തി. പിന്നീട് സാള്‍ട്ടുമായി കൂടിചേര്‍ന്ന ഡുക്കറ്റ് 53 റണ്‍സ് കൂട്ടിചേര്‍ത്തു. 

രോഹിത്, കാര്‍ത്തികിനെ കഴുത്തിന് പിടിച്ച സംഭവം; പിന്നില്‍ കാരണമുണ്ട്, വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

എന്നാല്‍ സാള്‍ട്ടും ഡുക്കറ്റും കൃത്യമായ ഇടവേളകളില്‍ മടങ്ങി. ഇതോടെ സന്ദര്‍ശകര്‍ നാലിന് 101 എന്ന നിലയിലായി. എന്നാല്‍ ഹാരി ബ്രൂക്കും (19 പന്തില്‍ 31), മൊയീന്‍ അലിയും ക്രീസിലെത്തിയതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ അതിവേഗം ചലിച്ചു. ഇരുവരും 59 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്ക് മടങ്ങിയെങ്കിലും സാം കറനെ (10) കൂട്ടുപിടിച്ച് മൊയീന്‍ അലി വിജയലക്ഷ്യം 200ലെത്തിച്ചു. 

നേരത്തെ ഓരോ മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇംഗ്ലീഷ് ടീമില്‍ ലിയാം ഡോസണ്‍ ടീമിലെത്തി. റിച്ചാര്‍ഡ് ഗ്ലീസണാണ് പുറത്തായത്. പാകിസ്ഥാന്‍ നസീം ഷായ്ക്ക് പകരം മുഹമ്മദ് ഹസ്‌നൈനെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. 

മൂന്ന് മാറ്റങ്ങള്‍ ഉറപ്പ്, ജീവന്‍മരണപ്പോരിന് ഇന്ത്യ; ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്കുള്ള സാധ്യതാ ടീം

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഹൈദര്‍ അലി, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈന്‍, ഷനാവാസ് ദഹാനി. 

ഇംഗ്ലണ്ട്: ഫിലിപ് സാള്‍ട്ട്, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്‌സ്, മൊയീന്‍ അലി, സാം കറന്‍, ഡേവിഡ് വില്ലി, ലൂക് വുഡ്, ലിയാം ഡോസണ്‍, ആദില്‍ റഷീദ്.

click me!