എക്കാലത്തെയും മികച്ച ടി20 ടീമിനെ തെരഞ്ഞെടുത്ത് പാക് ഓപ്പണര്‍ ഫഖര്‍ സമന്‍, ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍

By Web TeamFirst Published Feb 27, 2020, 5:22 PM IST
Highlights

നാലാം നമ്പറില്‍ എത്തുന്ന ഷൊയൈബ് മാലിക്ക് ആണ് സമന്റെ ടീമിലെ ഏക പാക്  താരം. വിക്കറ്റ് കീപ്പറായി എത്തുന്നത് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ്.

കറാച്ചി: എക്കാലത്തെയും മികച്ച ടി20 ടീമിനെ തെരഞ്ഞെടുത്ത് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പാക്കിസ്ഥാന്‍ നായകനും ടി20 റാങ്കിംഗിലെ ഒന്നാം റാങ്കുകാരനുമായ ബാബര്‍ അസമും വിന്‍ഡ‍ീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും ഫഖര്‍ സമന്റെ എക്കാലത്തെയും മികച്ച ടീമിലില്ല. സമന്റെ ടീമില്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ താരങ്ങള്‍. ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായിട്ടും പാക് ടീമില്‍ നിന്ന് ഒരേയൊരു കളിക്കാരന്‍ മാത്രമാണ് സമന്റെ ടീമിലുള്ളത്.

ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സും ഇന്ത്യയുടെ രോഹിത് ശര്‍മയുമാണ് സമന്റെ ടീമിലെ ഓപ്പണര്‍മാര്‍. ഡിവില്ലിയേഴ്സിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ആരും എതിര്‍ക്കില്ലെങ്കിലും ഓപ്പണറാക്കിയത് ആരാധകരെ അത്ഭുതപ്പെടുത്തി. ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ ജേസണ്‍ റോയ് ആണ് മൂന്നാം നമ്പറില്‍ എന്നതാണ് മറ്റൊരു പ്രത്യേകത.

നാലാം നമ്പറില്‍ എത്തുന്ന ഷൊയൈബ് മാലിക്ക് ആണ് സമന്റെ ടീമിലെ ഏക പാക്  താരം. വിക്കറ്റ് കീപ്പറായി എത്തുന്നത് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്‍, ആറാമനായി എത്തുമ്പോള്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുമാണ് സമന്റെ ടീമിലെ പേസര്‍മാര്‍. അഫ്ഗാന്റെ റഷീദ് ഖാനാണ് ടീമിലെ ഏക സ്പിന്നര്‍.

ഫഖര്‍ സമന്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ടി20 ടീം:  എ ബി ഡിവില്ലിയേഴ്സ്, രോഹിത് ശര്‍മ, ജേസണ്‍ റോയ്, ഷൊയൈബ് മാലിക്ക്, ജോസ് ബട്‌ലര്‍, ഗ്ലെന്‍ മാക്സ്‌വെല്‍, ബെന്‍ സ്റ്റോക്സ്, കീറോണ്‍ പൊള്ളാര്‍ഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുമ്ര, റഷീദ് ഖാന്‍.

click me!