ഏഷ്യാ കപ്പ് റിസര്‍വ് ഡേയില്‍ ഇന്ത്യക്കെതിരെ ഇറങ്ങിയ പാകിസ്ഥാന് തിരിച്ചടി! സൂപ്പര്‍ താരത്തിന്‍റ സേവനം നഷ്ടമാവും

Published : Sep 11, 2023, 05:17 PM ISTUpdated : Sep 11, 2023, 05:20 PM IST
ഏഷ്യാ കപ്പ് റിസര്‍വ് ഡേയില്‍ ഇന്ത്യക്കെതിരെ ഇറങ്ങിയ പാകിസ്ഥാന് തിരിച്ചടി! സൂപ്പര്‍ താരത്തിന്‍റ സേവനം നഷ്ടമാവും

Synopsis

വയറിന്റെ വശത്തെ പേശികള്‍ക്കുണ്ടായ നേരിയ നീര്‍കെട്ടാണ് താരത്തെ മാറ്റിനിര്‍ത്തുന്നത്. സ്‌കാനിംഗില്‍ വീക്കം കണ്ടെത്തുകയായിരുന്നു.

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ റിസര്‍വ് ഡേയില്‍ ഇന്ത്യയെ നേരിടുന്ന പാകിസ്ഥാന് തിരിച്ചടി. അവരുടെ സൂപ്പര്‍ പേസര്‍ ഹാരിസ് റൗഫിന്റെ സേവനം റിസര്‍വ് ഡേയില്‍ പാകിസ്ഥാന് ലഭിക്കില്ല. പാകിസ്ഥാന്റെ ബൗളിംഗ് പരിശീലകന്‍ മോര്‍ണെ മോര്‍ക്കല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വയറിന്റെ വശത്തെ പേശികള്‍ക്കുണ്ടായ നേരിയ നീര്‍കെട്ടാണ് താരത്തെ മാറ്റിനിര്‍ത്തുന്നത്. സ്‌കാനിംഗില്‍ വീക്കം കണ്ടെത്തുകയായിരുന്നു. ലോകകപ്പ് അടുത്തിരിക്കെ മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് താരത്തോട് പന്തെറിയേണ്ടതിലെന്ന് നിര്‍ദേശിച്ചത്. നീര്‍ക്കെട്ടുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ ബാഗ് ഹീറ്റര്‍ വച്ചാണ് ഹാരിസ് റൗഫ് ഇരിക്കുന്നത്.

ഹാരിസ് ഇന്നലെ അഞ്ച് ഓവറുകള്‍ എറിഞ്ഞിരുന്നു. അഞ്ച് ഓവറില്‍ 27 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തിരുന്നു. ഹാരിസിന്റെ അഭാവത്തില്‍ അഞ്ച് ഓവറുകള്‍ മറ്റു താരങ്ങള്‍ എറിഞ്ഞു തീര്‍ക്കേണ്ടി വരും. ഇഫ്തിഖര്‍ അഹമ്മദ്, അഗ സല്‍മാന്‍ എന്നിവരെ ആശ്രയിക്കേണ്ടിവരും. മഴയെ തുടര്‍ന്ന് ഇന്നലെ നിര്‍ത്തിവച്ച മത്സരം റിസര്‍വ് ദിവസമായ ഇന്ന് ആരംഭിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലി (29), കെ എല്‍ രാഹുല്‍ (48) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 

ഇന്നലെ, ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയിരിക്കെയാണ് മഴയെത്തുന്നത്. ഇതിന്റെ ബാക്കിയാണ് ഇന്ന് കളിക്കുന്നത്. ഓപ്പണിംഗ് സഖ്യം ഒന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് പിരിയുന്നത്. ഷദാബ് ഖാനാണ് രോഹിത്തിനെ മടക്കുന്നത്. തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ ഷഹീന്‍ അഫ്രീദി മടക്കി.

ഇന്ത്യക്ക് ആശ്വാസം, ഓവറുകള്‍ വെട്ടിക്കുറക്കില്ല; റിസര്‍വ് ദിനത്തില്‍ ഇന്ത്യ-പാക് പോരാട്ടത്തിന് ആവേശത്തുടക്കം

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ