ഇന്ത്യ പാകിസ്ഥാനിലേക്കില്ല! ഏഷ്യാകപ്പ് വേദിക്കും മാറ്റമില്ല; എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ നിരാശപ്പെടേണ്ട

Published : Feb 17, 2023, 10:49 AM ISTUpdated : Feb 17, 2023, 10:50 AM IST
ഇന്ത്യ പാകിസ്ഥാനിലേക്കില്ല! ഏഷ്യാകപ്പ് വേദിക്കും മാറ്റമില്ല; എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ നിരാശപ്പെടേണ്ട

Synopsis

ബിസിസിഐയുടെ സമ്മര്‍ദത്തിന് വഴങ്ങി ഏഷ്യാകപ്പ് വേദി മാറ്റരുതെന്ന് പാകിസ്ഥാനും ആവശ്യപ്പെട്ടു. ഇതോടെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബദല്‍മാര്‍ഗം തേടിയത്. ഇക്കാര്യം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന് പാകിസ്ഥാനില്‍ തന്നെ നടക്കാന്‍ സാധ്യത. ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടത്തുകയെന്ന ഉപാധിയോടെയാണ് പാകിസ്ഥാന്‍ ഏഷ്യാകപ്പിന് വേദിയാവുക. ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടക്കും. ഇന്ത്യ ഫൈനലില്‍ എത്തിയാല്‍ കിരീടപ്പോരാട്ടവും യുഎഇയില്‍ ആയിരിക്കും. രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

ബിസിസിഐയുടെ സമ്മര്‍ദത്തിന് വഴങ്ങി ഏഷ്യാകപ്പ് വേദി മാറ്റരുതെന്ന് പാകിസ്ഥാനും ആവശ്യപ്പെട്ടു. ഇതോടെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബദല്‍മാര്‍ഗം തേടിയത്. ഇക്കാര്യം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കിയിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നിന്ന് മാറ്റണമെന്ന ബിസിസിഐ നിലപാടിന് പിന്നാലെയായിരുന്നു പിസിബിയുടെ പ്രഖ്യാപനം.

സെപ്റ്റംബറില്‍ പാകിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം. നിഷ്പക്ഷ വേദിയിലേക്ക് മത്സരങ്ങള്‍ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കുമെന്നും ബിസിസിഐ നിലപാടെടുത്തിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകള്‍ ഒഴിവാക്കുന്നതിനാല്‍ എസിസി, ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ആരാധകര്‍ക്ക് മത്സരം കാണാന്‍ അവസരമുള്ളത്.

ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നിന്ന് മാറ്റിയാല്‍ ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് പാക് ടീമിനെ അയക്കില്ലെന്ന് പിസിബി ചെയര്‍മാന്‍ നജാം സേഥിയാണ് വ്യക്തമാക്കിയത്. പിസിബിയുടെ മുന്‍ ചെയര്‍മാന്‍ റമീസ് രാജയും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. അടുത്ത മാസം ചേരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ വേദിയും തീയതിയും സംബന്ധിച്ച തീരുമാനമെടുക്കും. അടുത്തിടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിനെത്തിയിരുന്നു.

സെഞ്ചുറി അടിച്ചതിന് പിന്നാല ഫോം ഔട്ടാകുന്ന ലോകത്തിലെ ഒരേയൊരു ബാറ്റര്‍; രാഹുലിനനെതിരെ മഞ്ജരേക്കര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ; ഹസ്തദാന വിവാദത്തെ പരിഹസിച്ച് പ്രമോ വീഡിയോ പുറത്ത്
പേര് മാറില്ല, ഇത് 'ടീം ഇന്ത്യ' തന്നെ, ബിസിസിഐക്ക് എതിരെ നൽകിയ പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി