സെഞ്ചുറി അടിച്ചതിന് പിന്നാല ഫോം ഔട്ടാകുന്ന ലോകത്തിലെ ഒരേയൊരു ബാറ്റര്‍; രാഹുലിനനെതിരെ മഞ്ജരേക്കര്‍

Published : Feb 17, 2023, 10:43 AM IST
സെഞ്ചുറി അടിച്ചതിന് പിന്നാല ഫോം ഔട്ടാകുന്ന ലോകത്തിലെ ഒരേയൊരു ബാറ്റര്‍; രാഹുലിനനെതിരെ മഞ്ജരേക്കര്‍

Synopsis

കെ എല്‍ രാഹുലിന്‍റേത് വളരെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അയാളുടെ കരിയര്‍ നോക്കിയാല്‍ സെഞ്ചുറി അടിച്ചതിന് പിന്നാലെ രാഹുല്‍ ഫോം ഔട്ടാകും. അങ്ങനെയൊരു കളിക്കാരനെ നിങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടോ.

ദില്ലി: സെഞ്ചുറിയടിച്ചശേഷം ഫോം ഔട്ടാകുന്ന ലോകത്തിലെ ഒരേയൊരു ബാറ്റര്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ആയിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. മോശം ഫോമിലാണെങ്കിലും ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുലിനെ ഡല്‍ഹിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് മ‍ഞ്ജരേക്കറുടെ രൂക്ഷ വിമര്‍ശനം.

കെ എല്‍ രാഹുലിന്‍റേത് വളരെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അയാളുടെ കരിയര്‍ നോക്കിയാല്‍ സെഞ്ചുറി അടിച്ചതിന് പിന്നാലെ രാഹുല്‍ ഫോം ഔട്ടാകും. അങ്ങനെയൊരു കളിക്കാരനെ നിങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടോ. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍  രാഹുല്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി. പിന്നീടുള്ള അഞ്ച് ടെസ്റ്റുകളില്‍ രാഹുലിന്‍റെ ബാറ്റിംഗ് ശരാശരി15 മാത്രമാണ്. രാഹുല്‍ ഇന്ത്യക്കായി ഇതുവരെ 45 ടെസ്റ്റുകളില്‍ കളിച്ചെങ്കിലും ഇപ്പോഴും ബാറ്റിംഗ് ശരാശരി 34 മാത്രമാണെന്നും മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍  പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടന്‍, ചേതന്‍ ശര്‍മ പുറത്തേക്ക്

ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തി തുടര്‍ച്ചയായി കെ എല്‍ രാഹുലിന് അവസരം നല്‍കുന്നതിനതിരെ വിമര്‍ശനം ഉയരുമ്പോഴാണ് മഞ്ജരേക്കറും രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. ഗില്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.കെ എല്‍ രാഹുല്‍ ക്ലാസ് കളിക്കാരനാണെന്ന വാദമുണ്ട്. പക്ഷെ ക്ലാസ് ആണോ ഫോമിലുള്ള കളിക്കാരനെ ആണോ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കേണ്ടതെന്ന ചോദ്യവുമുണ്ട്. ഇന്ത്യക്കായി 45 ടെസ്റ്റുകളില്‍ കളിച്ചിട്ടും വെറും 34 മാത്രമാണ്  രാഹുലിന്‍റെ ബാറ്റിംഗ് ശരാശരിയെന്നത് തന്നെ എല്ലാം പറയുന്നുണ്ടെന്നും മഞ്ജരേക്കര്‍ തുറന്നടിച്ചു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചെങ്കിലും രാഹുലിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. പിന്നാലെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലും രാഹുല്‍ 20 റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും ടി20യില്‍ സെഞ്ചുറിയും നേടി മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് രാഹുലിന് ഡല്‍ഹി ടെസ്റ്റിലും ഇന്ത്യ അവസരം നല്‍കിയത്. എന്നാല്‍ ഇത് രാഹുലിന്‍റെ അവസാന ചാന്‍സ് ആയിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി