റിസ്‌വാന്‍ ഫോമില്‍ തിരിച്ചെത്തി, പാകിസ്ഥാന്‍ കുഞ്ഞന്മാരെ പഞ്ഞിക്കിട്ടു! നെതര്‍ലന്‍ഡ്‌സിനെതിരെ ഏകദിന പരമ്പര

By Web TeamFirst Published Aug 18, 2022, 9:24 PM IST
Highlights

ഫോമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് റിസ്‌വാന്‍ (69), ക്യാപ്റ്റന്‍ ബാബര്‍ അസം (57), അഖ സല്‍മാന്‍ (50) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മോശം തുടക്കമായിരുന്നു പാകിസ്ഥാന്. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ഫഖര്‍ സമാന്‍ (3), ഇമാം ഉല്‍ ഹഖ് (6) എന്നിവര നഷ്ടമായി.

റോട്ടര്‍ഡാം: നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിന പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 44.1 ഓവറില്‍ 186ന് എല്ലാവരും പുറത്തായി. മറപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 33.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ആദ്യ ഏകദിനത്തില്‍ 16 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ ജയം. മൂന്നാം മത്സരം ഞായാഴ്ച്ച നടക്കും. 

ഫോമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് റിസ്‌വാന്‍ (69), ക്യാപ്റ്റന്‍ ബാബര്‍ അസം (57), അഖ സല്‍മാന്‍ (50) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മോശം തുടക്കമായിരുന്നു പാകിസ്ഥാന്. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ഫഖര്‍ സമാന്‍ (3), ഇമാം ഉല്‍ ഹഖ് (6) എന്നിവര നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്നാണ് വിജയത്തിനുള്ള അടിത്തറ പാകിയത്. ഇരുവരും 88 റണ്‍സ് കൂട്ടിചേര്‍ത്തു. ബാബര്‍ പുറത്തായെങ്കിലും സല്‍മാനൊപ്പം ചേര്‍ന്ന് റിസ്‌വാന്‍ സന്ദര്‍ശരെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 92 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

പതിയെ പതിയെ ശിഖര്‍ ധവാനും എലൈറ്റ് പട്ടികയില്‍; മുന്നില്‍ രോഹിത്തും സച്ചിനും ഗാംഗുലിയുമെല്ലാം

നേരത്തെ ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. നസീം ഷാ രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരുഘട്ടത്തില്‍ മൂന്നിന് എട്ട് എന്ന നിലയിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. എന്നാല്‍ ബാസ് ഡി ലീഡെ (89), ടോം കൂപ്പര്‍ (66) എന്നിവര്‍ കൂട്ടിചേര്‍ത്ത 107 റണ്‍സ് തുണയാകുമെന്ന് തോന്നിച്ചു. എന്നാല്‍ ഇരുവരും പുറത്തായതോടെ ടീം തകര്‍ന്നു. 13 റണ്‍സ് നേടിയ വാന്‍ ബീക്കാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍.

പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

വിക്രംജിത് സിംഗ് (1), മാക്‌സ് ഡൗഡ് (1), വെസ്ലി ബരേസി (3), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (5), തേജ നിഡമനുരു (0), ടിം പ്രിന്‍ഗിള്‍ (0), ആര്യന്‍ ദത്ത് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിവിയന്‍ കിംഗ്മ (0) പുറത്താവാതെ നിന്നു.
 

click me!