പാക്കിസ്താന്‍ പുതിയ പരീക്ഷണത്തിന്! സീനിയര്‍ താരങ്ങളില്ലാതെ അഫ്ഗാനെതിരെ ആദ്യ ടി20ക്ക്; ടോസും ടീമും അറിയാം

By Web TeamFirst Published Mar 24, 2023, 9:30 PM IST
Highlights

സ്ഥിരം ക്യാപ്റ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് പാക്കിസ്താന്‍ നേരത്തെ ടീമിനെ പ്രഖ്യാപിച്ചിരുന്നത്. സീനിയര്‍ താരങ്ങളെ ഒഴിവാക്കിയതിന് പിന്നാലെ മുന്‍ പാക് വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ് കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.

ഷാര്‍ജ: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്താന്‍ ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. നാല് താരങ്ങള്‍ പാക്കിസ്താനായി ഇന്ന് ടി20 അരങ്ങേറ്റം നടത്തി. സയിം അയൂബ്, ഇഷാനുള്ള, സമന്‍ ഖാന്‍, തയ്യബ് താഹിര്‍ എന്നിവരാണ് അരങ്ങേറ്റക്കാര്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടി20 ഞായറാഴ്ച്ച നടക്കും. തിങ്കളാഴ്ച്ച മൂന്നാം ടി20യും. എല്ലാ മത്സരങ്ങള്‍ക്കും ഷാര്‍ജയാണ് വേദിയാവുക. 

അഫ്ഗാനിസ്ഥാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, കരിം ജനാത്, അഹ്‌മതുള്ള ഒമര്‍സായ്, ഗുല്‍ബാദിന്‍ നെയ്ബ്, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉള്‍ ഹഖ്, 

പാക്കിസ്താന്‍: സെയിം അയൂബ്, മുഹമ്മദ് ഹാരിസ്, അബ്ദുള്ള ഷെഫീഖ്, തയ്യബ് താഹിര്‍, ഷദാബ് ഖാന്‍, അസം ഖാന്‍, ഫഹീം അഷ്‌റഫ്, ഇമാദ് വസീം, നസീം ഷാ, സമന്‍ ഖാന്‍, ഇഷാനുള്ള.

സ്ഥിരം ക്യാപ്റ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് പാക്കിസ്താന്‍ നേരത്തെ ടീമിനെ പ്രഖ്യാപിച്ചിരുന്നത്. സീനിയര്‍ താരങ്ങളെ ഒഴിവാക്കിയതിന് പിന്നാലെ മുന്‍ പാക് വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ് കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ വാദമിങ്ങനെയായിരുന്നു... ''പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുമ്പോള്‍ ടീം കോംപിനേഷന്‍ തകരും. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ മികച്ച സ്ട്രൈക്കറ്റ് റേറ്റില്‍ തിളങ്ങിയേക്കും. അപ്പോള്‍ അവരേക്കാള്‍ കുറഞ്ഞ സ്ട്രൈക്ക് റേറ്റുള്ള താരങ്ങളെ തിരിച്ചുവിളിക്കുമോ? മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തും. പാക്കിസ്താന്‍ ക്രിക്കറ്റിനെ തകര്‍ക്കുന്ന തീരുമാനങ്ങളാണിത്.'' ലത്തീഫ് പറഞ്ഞു.

ഐപിഎല്ലില്‍ താങ്കളെ ആരും നിലനിര്‍ത്തിയില്ല! ആരോണ്‍ ഫിഞ്ചിനെ ക്രൂരമായി പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

click me!