ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഡേറ്റിന് വരാം, ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പൻ ഓഫറുമായി പാക് നടി

Published : Oct 18, 2023, 04:07 PM ISTUpdated : Oct 18, 2023, 10:25 PM IST
ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഡേറ്റിന് വരാം, ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പൻ ഓഫറുമായി പാക് നടി

Synopsis

അതിനിടെ ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെയും പാക് മാധ്യമപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ അനുവദിക്കാത്തതിനെതിരെയും പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കി

പൂനെ: ലോകകപ്പില്‍ വ്യാഴാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി സെഹാര്‍ ഷിന്‍വാരി. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്നാണ് നടിയുടെ ഓഫര്‍.എക്സിലൂടെയാണ്(മുമ്പ് ട്വിറ്റര്‍) നടി ഈ ഓഫര്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് മുന്നില്‍വെച്ചിരിക്കുന്നത്.

ദൈവകൃപയാല്‍ എന്‍റെ ബംഗാളി ബന്ധുക്കള്‍ ഇന്ത്യയോട് പ്രതികാരം തീര്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിക്കുകയാണെങ്കില്‍ ഞാന്‍ ധാക്കയില്‍ ചെന്ന് അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നര്‍ ഡേറ്റിന് തയാറാണ് എന്നായിരുന്നു നടിയുടെ പോസ്റ്റ്.

അതിനിടെ ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെയും പാക് മാധ്യമപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ അനുവദിക്കാതിരുന്നതിനെതിരെയും പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കി. നേരത്തെ മത്സരത്തില്‍ സ്റ്റേ‍ഡിയത്തില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനെതിരെ പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സബ് ടൈറ്റിലിട്ട് ആ സിനിമയൊന്ന് കാണിച്ചുകൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളു, പാക് ടീം ഡയറക്ടർക്കെതിരെ ശ്രീശാന്ത്

ലോകകപ്പില്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയമാണ് പാകിസ്ഥാനെതിരെ ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(63 പന്തില്‍ 86), ശ്രേയസ് അയ്യരും(62 പന്തില്‍ 53) ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍