ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണം! 18-ാം വയസില്‍ ക്രിക്കറ്റ് മതിയാക്കി പാകിസ്ഥാന്‍ വനിതാ താരം

Published : Jul 20, 2023, 06:27 PM IST
ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണം! 18-ാം വയസില്‍ ക്രിക്കറ്റ് മതിയാക്കി പാകിസ്ഥാന്‍ വനിതാ താരം

Synopsis

2020ല്‍ പാക്കിസ്ഥാനുവേണ്ടി അരങ്ങേറ്റം കുറിച്ച അയേഷ 30 ടി20കളിലും നാല് ഏകദിനങ്ങളിലും പാകിസ്ഥാന് വേണ്ടി കളിച്ചു. രണ്ട് ഫോര്‍മാറ്റുകളിലായി യഥാക്രമം 369, 33 റണ്‍സ് നേടി.

ഇസ്ലാമാബാദ്: പതിനെട്ടാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റര്‍ അയേഷ നസീം. ഇക്കാര്യം ഇന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അയേഷ അറിയിച്ചിട്ടുണ്ട്. ഇസ്ലാം മതം അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ വേണ്ടിയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് അയേഷ വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാവി വാഗ്ദാനമായി ആരാധകര്‍ കണ്ടിരുന്നു താരമാണ് അയേഷ.

2020ല്‍ പാക്കിസ്ഥാനുവേണ്ടി അരങ്ങേറ്റം കുറിച്ച അയേഷ 30 ടി20കളിലും നാല് ഏകദിനങ്ങളിലും പാകിസ്ഥാന് വേണ്ടി കളിച്ചു. രണ്ട് ഫോര്‍മാറ്റുകളിലായി യഥാക്രമം 369, 33 റണ്‍സ് നേടി. തന്റെ പതിനഞ്ചാം വയസിലാണ് അയേഷ പാക് ജഴ്‌സിയില്‍ അരങ്ങേറുന്നത്. നന്നായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരില്‍ ഞെട്ടലുണ്ടാക്കി. പലരും ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെക്കുയും ചെയ്തു. ട്വീറ്റുകള്‍ വായിക്കാം... 

'ഞാന്‍ ക്രിക്കറ്റ് വിടുന്നു, ഇനിയുള്ള ജീവിതം ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.'' അയേഷ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ അയേഷ ഓസ്‌ട്രേലിയക്കെതിരെ നടത്തിയ ടി20 പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 20 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. 

പ്രകടനത്തിന് ശേഷം മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വസിം അക്രം താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സീരിയസ് ടാലന്റ് എന്നാണ് അക്രം വിശേഷിപ്പിച്ചത്. ട്വീറ്റ് കാണാം...

ടി20യില്‍ 18.45 ശരാശരിയില്‍ 369 റണ്‍സാണ് അയേഷ നേടിയത്. പുറത്താവാതെ നേടിയ 45 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 128.12 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. ഏകദിനത്തില്‍ 16 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ വര്‍ഷം ഫെബ്രുവരി 15ന് അയര്‍ലന്‍ഡിനെതിരെയാണ് അവസാന ടി20 മത്സരം കളിച്ചത്.

അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇഷാന് വിശ്രമം! സഞ്ജു കീപ്പറാവും; ഏഷ്യാ കപ്പില്‍ നിന്ന് തഴയാനുള്ള കെണിയെന്ന് ആരാധകര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മാറ്റം ഉറപ്പ്, സഞ്ജുവിന് 'അഗ്നിപരീക്ഷ'; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; മൂന്നാം ടി20ക്കുള്ള സാധ്യതാ ഇലവൻ അറിയാം
ചേട്ടൻമാര്‍ തല്ലിത്തകര്‍ത്തു, ഇനി അനുജന്‍മാരുടെ ഊഴം, അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ടോസ്