ഇതോടെ സഞ്ജു ഏഷ്യാ കപ്പിനുണ്ടാകുമോ എന്നുള്ള കാര്യത്തില്‍ സംശയമായി. ഉണ്ടെങ്കില്‍ തന്നെ ഇഷാന് ബാക്ക് അപ്പായി മാത്രമേ ടീമിലുണ്ടാവൂവെന്ന ആശങ്കയും ആരാധകര്‍ പങ്കുവെക്കുന്നു.
മുംബൈ: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ നിയോഗിച്ചേക്കും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ കിഷന് വിശ്രമം കൊടുത്തേക്കും. ഏഷ്യാ കപ്പിന് മുമ്പ് വിശ്രമം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇഷാനെ അയര്‍ലന്‍ഡ് പര്യടനത്തില്‍ നിന്ന് മാറ്റനിര്‍ത്തുന്നത്. പകരം മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാവും.
ഇതോടെ സഞ്ജു ഏഷ്യാ കപ്പിനുണ്ടാകുമോ എന്നുള്ള കാര്യത്തില്‍ സംശയമായി. ഉണ്ടെങ്കില്‍ തന്നെ ഇഷാന് ബാക്ക് അപ്പായി മാത്രമേ ടീമിലുണ്ടാവൂവെന്ന ആശങ്കയും ആരാധകര്‍ പങ്കുവെക്കുന്നു. ഇതോടെ ഇഷാനുള്ള ട്രോളുകളും ട്വിറ്ററില്‍ കാണാം. ഇഷാനേക്കാള്‍ എന്തുകൊണ്ട് മികച്ചവന്‍ സഞ്ജുവാണെന്നുള്ളതാണ് ട്വിറ്ററിലെ വാദം. ചില കണക്കുകളും ആരാധകര്‍ നിരത്തുന്നു. ചില ട്വീറ്റുകള്‍ വായിക്കാം...
അതേസമയം, പേസര്‍ ജസ്പ്രിത് ബുമ്ര പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുവെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്‍സിഎയില്‍ പരിശീലനം ആരംഭിച്ച താരം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും.
ദീര്‍ഘകാലമായി അലട്ടിയിരുന്ന പുറംവേദനയെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ജസ്പ്രീത് ബുമ്രയുടെ ശസ്ത്രക്രിയ. ഇതിന് ശേഷമാണ് തുടര്‍ ചികില്‍സയ്ക്കും പരിശീലനത്തിനുമായി താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തിയത്. തുടര്‍ ചികില്‍സകള്‍ക്ക് ശേഷം ബുമ്ര കഴിഞ്ഞ മാസം എന്‍സിഎയില്‍ ബൗളിംഗ് ആരംഭിച്ചിരുന്നു. ഇപ്പോള്‍ നെറ്റ്‌സില്‍ പൂര്‍ണരീതിയില്‍ പന്തെറിയുന്ന താരം ഫിറ്റ്‌നസ് കൈവരിക്കുന്നതിന് തൊട്ടരികെയാണ്.
ഇതോടെ അയര്‍ലന്‍ഡിനെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ബുമ്ര കളിച്ചേക്കും. ഘട്ടം ഘട്ടമായി തന്റെ വര്‍ക്ക് ലോഡ് എന്‍സിഎയില്‍ ഉയര്‍ത്തിവരികയാണ് ബുമ്ര. ഇപ്പോള്‍ 8-10 ഓവറുകള്‍ താരത്തിന് എറിയാനാകുന്നു. എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണിന്റെ മേല്‍നോട്ടത്തിലാണ് ബുമ്രയുടെ പരിശീലനം.
