
പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മുഹമ്മദ് ഷമിയും ആര്‍ അശ്വിനും പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നും ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് ബൗളിംഗ് കോച്ച് പരസ് മാംബ്രെ നല്‍കുന്നത്.
മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരസ് മാംബ്രെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.വിജയത്തുടര്‍ച്ച നിലനിര്‍ത്തുക എന്നത് പ്രധാനമാണെന്നും കളിക്കാരെ മാറ്റി പരീക്ഷിക്കുന്നതിനെക്കുറിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും പരസ് മാംബ്രെ പറഞ്ഞു. തുടര്‍ ജയങ്ങളുടെ ആവേശം അടുത്ത മത്സരത്തിലും പുറത്തെടുക്കുക എന്നത് പ്രധാനമാണെന്നും മാംബ്രെ വ്യക്തമാക്കി.
അശ്വിനെയും മുഹമ്മദ് ഷമിയെയും പോലുള്ള ലോകോത്തര ബൗളര്‍മാരെ പുറത്തിരുത്തുക എന്നത് സത്യസന്ധമായി പറഞ്ഞാല്‍ എളുപ്പമല്ല. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇരുവരോടും ടീം മാനേജ്മെന്‍റ് ആ്രശയവിനിമയം നടത്തിയിട്ടുണ്ട്. ചില മത്സരങ്ങളില്‍ അവര്‍ക്ക് പുറത്തിരിക്കേണ്ടി വന്നേക്കാം. വ്യക്തികളെക്കാള്‍ ഉപരി ടീമിന്‍റെ താല്‍പര്യമാണ് പ്രധാനം. ഓരോ സാഹചര്യങ്ങള്‍ക്കും അനുസരിച്ചുള്ള ഏറ്റവും മികച്ച കോംബിനേഷനെയാണ് തെരഞ്ഞെടുക്കുന്നതെന്നും മാംബ്രെ പറഞ്ഞു.
ചെന്നൈയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ആര്‍ അശ്വിന്‍ കളിച്ചിരുന്നെങ്കിലും അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമെതിരായ മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു. പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് ഈ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. മുഹമ്മദ് ഷമിയാകട്ടെ ലോകകപ്പില്‍ ഇതുവരെ പ്ലേയിംഗ് ഇലവനിലെത്തിയിട്ടില്ല.
പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ താരമായി തെരഞ്ഞെടുക്ക്പപെട്ട പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂനെയിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുന്നതാണ് ചരിത്രമെന്നതിനാല്‍ മൂന്ന് സ്പിന്നര്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നും സൂചനകളുണ്ടായിരുന്നു. ഇതാണ് പരസ് മാംബ്രെ തള്ളിക്കളഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!