ടി20 ലോകകപ്പ്: 'രണ്ട് ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ട്'; പേര് വെളിപ്പെടുത്തി പാര്‍ത്ഥിവ് പട്ടേല്

By Web TeamFirst Published Oct 19, 2021, 2:31 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് (England) നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ (Team India) 19 ഓവറില്‍ ലക്ഷ്യം മറികടന്നു.
 

ദുബായ്: ടി20 ലോകകപ്പിലെ (T20 World Cup) സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ (KL Rahul 51) , ഇഷാന്‍ കിഷന്‍ (Ishan Kishan 70) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് (England) നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ (Team India) 19 ഓവറില്‍ ലക്ഷ്യം മറികടന്നു.

ടി20 ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന്‍ മത്സരം; പ്ലയിംഗ് ഇലവനെ കുറിച്ച് രവി ശാസ്ത്രി

തകര്‍പ്പന്‍ ജയത്തിനിടയിലും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങളുണ്ടെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ (Parthiv Patel) പറയുന്നത്. ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar) എന്നിവരുടെ കാര്യത്തില്‍ പാര്‍ത്ഥിവ് ആകുലനായത്. ഇന്നലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗിന് ശേഷം അദ്ദേഹം അക്കാര്യം വിവരിച്ചു. ''ആദ്യത്തെ ചില മത്സരങ്ങളില്‍ ഹാര്‍ദിക് പന്തെറിയുമെന്ന് എനിക്ക് തോന്നുന്നില്ല. സന്നാഹ മത്സരത്തില്‍ അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ചപ്പോള്‍ അക്കാര്യം തെളിഞ്ഞതാണ്. എന്നാല്‍ പ്രധാന ആശങ്ക ഭുവനേശ്വറിനെ കുറിച്ചാണ്. 

ഐപിഎല്‍ 2021: 'ഒന്നും ഉള്‍കൊള്ളാനാവുന്നില്ല'; വേദനിപ്പിക്കുന്ന നിമിഷത്തെ കുറിച്ച് രോഹിത് ശര്‍മ

ഐപിഎല്ലിലെ (IPL 2021) മോശം ഫോം അദ്ദേഹം ഇവിടെയും തുടരുകയാണ്. ആറ് വിക്കറ്റുകള്‍ മാത്രമാണ് ഭുവിക്ക് വീഴ്ത്താനായത്. പരിശീലനം പോലും ചെയ്യാതെ പന്തെറിയുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഷാര്‍ദുല്‍ ഠാക്കൂര്‍ അടുത്ത മത്സരം കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' പാര്‍ത്ഥിവ് വ്യക്തമാക്കി.

ടി20 ലോകകപ്പ്: 'ധോണി അന്ന് ഭംഗിയായി ചെയ്തു, ഇനി എന്റെ ഊഴം'; പുതിയ റോള്‍ വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ

എടുത്തുപറയേണ്ട രണ്ട് പ്രധാന സംഭവങ്ങള്‍ കൂടി സന്നാഹ മത്സരത്തില്‍ പ്രകടമായി. പന്തെടുത്ത ആര്‍ അശ്വിന്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തിയില്ല. മറ്റൊരു സ്പിന്നര്‍ രാഹുല്‍ ചാഹറാവട്ടെ നാല് ഓവറില്‍ 43 റണ്‍സാണ് വിട്ടുകൊടുത്തത്. ഭുവനേശ്വര്‍ നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

click me!