ടി20 ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന്‍ മത്സരം; പ്ലയിംഗ് ഇലവനെ കുറിച്ച് രവി ശാസ്ത്രി

By Web TeamFirst Published Oct 19, 2021, 12:54 PM IST
Highlights

ടീം എങ്ങനെയായിരിക്കുമെന്ന് സംസാരിക്കുകയാണ് പരിശീലകന്‍ രവി ശാസ്ത്രി (Ravi Shastri). ഈര്‍പ്പത്തിന്റെ സാന്നിധ്യം പരിഗണിച്ചാവും അവസാന ഇലവന്‍ തീരുമാനിക്കുകയെന്ന് ശാസ്ത്രി വ്യക്തമാക്കി.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 24നാണ് ദുബായിലാണ് ഇരുവരും നേര്‍ക്കുനേര്‍ (INDvPAK) വരുന്നത്. 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ- പാക് പോരാട്ടം നടക്കുന്നത്. അതുകൊണ്ടുതന്നെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം മത്സരത്തെ നോക്കികാണുന്നത്.

ഐപിഎല്‍ 2021: 'ഒന്നും ഉള്‍കൊള്ളാനാവുന്നില്ല'; വേദനിക്കുന്ന സംഭവത്തെ കുറിച്ച് രോഹിത് ശര്‍മ

ടീം ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ടീം എങ്ങനെയായിരിക്കുമെന്ന് സംസാരിക്കുകയാണ് പരിശീലകന്‍ രവി ശാസ്ത്രി (Ravi Shastri). ഈര്‍പ്പത്തിന്റെ സാന്നിധ്യം പരിഗണിച്ചാവും അവസാന ഇലവന്‍ തീരുമാനിക്കുകയെന്ന് ശാസ്ത്രി വ്യക്തമാക്കി. ''പാകിസ്ഥാനെതിരെ കളിക്കേണ്ട ഇലവനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഈര്‍പ്പമുണ്ടെങ്കില്‍ കാര്യങ്ങള്‍ മൊത്തത്തില്‍ മാറിമറിയും. ടോസ് ലഭിച്ചാല്‍ എന്തെടുക്കണമെന്നുള്ള കാര്യം വരെ ചര്‍ച്ച ചെയ്യേണ്ടിവരും. എക്സ്ട്രാ സ്പിന്നറോ സീമറോ വേണമെന്നുള്ള കാര്യത്തിലും ഈര്‍പ്പം നോക്കിയിട്ടേ തീരുമാനമെടുക്കൂ.

ടി20 ലോകകപ്പ്: 'ധോണി ഭംഗിയായി ചെയ്തു, ഇനി എന്റെ ഊഴം'; പുതിയ റോള്‍ വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ

എന്ത്യയുടെ എല്ലാ മത്സരങ്ങളും വൈകിട്ട് 7.30നാണ്. ഈ സമയത്ത് ഈര്‍പ്പം കൂടുതലുണ്ടാവും. ബൗളര്‍മാര്‍ക്ക് ഗ്രിപ്പ് കണ്ടെത്താന്‍ പ്രയാസമായിരിക്കും. ബാറ്റ്‌സ്മാന്മാരെ സഹായിക്കുന്ന ഘടകമാണിത്.'' ശാസത്രി പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ കളിച്ചാണ് വരുന്നതെന്നും അവര്‍ക്ക് മറ്റൊരു തയ്യാറെടുപ്പിന്റെ ആവശ്യമില്ലെന്നും ശാസ്ത്രി വ്യക്തമാക്കി. 

ധോണിയില്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ലെന്ന് എന്‍ ശ്രീനിവാസന്‍

സന്നാഹ മത്സരങ്ങളില്‍ എല്ലാവര്‍ക്കും ബാറ്റ് ചെയ്യാനും പന്തെറിയാനും അവസരം ലഭിക്കും. ഇതിലൂടെ ആരൊക്കെ നന്നായി കളിക്കുമെന്ന് കണ്ടെത്താന്‍ കഴിയുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഈര്‍പ്പം നന്നായി ബാധിച്ചിരുന്നു. 19-ാം ഓവര്‍ എറിഞ്ഞ ക്രിസ് ജോര്‍ദാന്‍ 23 റണ്‍സാണ് വിട്ടുകൊടുത്തത്.

click me!