
ദുബായ്: ഓള്‍റൗണ്ടര്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പുറംവേദനയെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് പതിവ് രീതിയില്‍ കളിക്കാനാവുന്നില്ല. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ (IPLO 2021) ഒരു പന്തുപോലും എറിഞ്ഞില്ലെന്നുള്ളതാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. ബാറ്റുംകൊണ്ടും നിരാശ സമ്മാനിച്ച ഐപിഎല്‍ സീസണായിരുന്നിത്. എന്നിട്ടും അദ്ദേഹത്തിന് ലോകകപ്പ് (T20 World Cup) ടീമില്‍ സ്ഥാനം ലഭിച്ചു. ഇന്നലെ നടന്ന സന്നാഹ മത്സരത്തിരും താരം പന്തെറിഞ്ഞിരുന്നില്ല.
'രാജാവ്' എത്തിയാല്‍ പറയേണ്ടല്ലോ...മടങ്ങിവരവില്‍ ധോണിക്ക് ഊഷ്മള സ്വീകരണവുമായി ബിസിസിഐ
എന്നാല്‍ ബാറ്റിംഗിനെത്തിയ പാണ്ഡ്യ 10 പന്തില്‍ 12 റണ്‍സുമായി പുറത്താവാതെ നിന്നു. ഇപ്പോള്‍ തന്റെ ടീമില്‍ തന്റെ റോളിനെ കുറിച്ച് സംസാരിക്കുകയാണ് പാണ്ഡ്യ. ഫിനിഷറെന്ന നിലയിലായിരിക്കും കളിക്കുകയെന്ന് പാണ്ഡ്യ വ്യക്തമാക്കി. ''ഫിനിഷറുടെ റോളിലാണ് ഇത്തവണ ഞാന്‍ കളിക്കുക. ഫിനിഷറെന്ന നിലയില്‍ കരിയറിലെ ഏറ്റവും വലിയ ഉത്തരവാദിത്തം നിറഞ്ഞ ടൂര്‍ണമെന്റായിരിക്കും ഈ ലോകകപ്പ്. ആധികാരികമായി മത്സരം ഫിനിഷ് ചെയ്യാന്‍ നേരത്തെ ധോണിയുണ്ടായിരുന്നു. ധോണി വിരമിച്ച ശേഷമുള്ള ആദ്യ ലോകകപ്പാണിത്. ഫിനിഷറുടെ റോളില്‍ തനിക്ക് നന്നായി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.'' പാണ്ഡ്യ വ്യക്തമാക്കി.
ദ്രാവിഡ് എങ്കില്‍ പിന്നെന്തിന് അപേക്ഷ ക്ഷണിക്കല്‍? ഇന്ത്യന്‍ പരിശീലകനെ തേടി പരസ്യം നല്‍കി ബിസിസിഐ
സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (51), ഇഷാന്‍ കിഷന്‍ (70), റിഷഭ് പന്ത് (പുറത്താവാതെ 29) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!