ആഷസ്: രണ്ടാം ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു, പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡും ഇല്ല

Published : Nov 28, 2025, 02:21 PM IST
Australia vs England 2nd Ashes 2025 Test

Synopsis

.ഖവാജ തിരിച്ചെത്തിയാല്‍ പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഓപ്പണറായി ഇറങ്ങുമോ എന്നകാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ് ഓസീസ്.

ബ്രിസ്ബേന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 14 അംഗ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റൻ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും രണ്ടാം ടെസ്റ്റിലും കളിക്കില്ല. ബ്രിസ്ബേനിലെ ഗാബയില്‍ ഡിസംബര്‍ 4 മുതല്‍ 8 വരെയാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരം. കമിന്‍സ് കളിക്കാത്ത സാഹചര്യത്തില്‍ സ്റ്റീവ് സ്മിത്ത് തന്നെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയെ നയിക്കും.

ആദ്യ ടെസ്റ്റില്‍ പരിക്കേറ്റെങ്കിലും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഫിറ്റ്നെസ് തെളിയിച്ചാല്‍ മാത്രമെ ഖവാജയെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ കളിപ്പിക്കു.ഖവാജ തിരിച്ചെത്തിയാല്‍ പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഓപ്പണറായി ഇറങ്ങുമോ എന്നകാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ് ഓസീസ്. ഖവാജ വിട്ടു നിന്നാല്‍ ഹെഡ് ഓപ്പണറായി ഇറങ്ങും. ഡോഷ് ഇംഗ്ലിസോ ബ്യൂ വെബ്സ്റ്ററോ പകരം മധ്യനിരയില്‍ ഓസീസ് ടീമിലെത്തും. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് ഓസ്ട്രേലിയ ഇപ്പോള്‍ മുന്നിലാണ്.

രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, ബ്രെൻഡൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, ബ്യൂ വെബ്‌സ്റ്റർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍