ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വാര്‍ണര്‍ കളിക്കും; ഓസ്ട്രേലിയന്‍ ഇലവന്‍ സ്ഥിരീകരിച്ച് കമിന്‍സ്

Published : Jun 06, 2023, 02:26 PM IST
 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വാര്‍ണര്‍ കളിക്കും; ഓസ്ട്രേലിയന്‍ ഇലവന്‍ സ്ഥിരീകരിച്ച് കമിന്‍സ്

Synopsis

ഇതോടെ ജോഷ് ഹേസല്‍വുഡിന് പരിക്കേറ്റതോടെ പകരക്കാരനായി ടീമിലെടുത്ത മൈക്കല്‍ നേസര്‍ ഫൈനലില്‍ കളിക്കില്ലെന്നും ഉറപ്പായി. മൂന്ന് പേസര്‍മാര്‍ക്കൊപ്പം ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കൂടി ചേരുന്നതാണ് ഓസീസിന്‍റെ പേസ് നിരയ സ്പിന്നറായി നേഥന്‍ ലിയോണാവും അന്തിമ ഇലവനിലെത്തുക.

ഓവല്‍: നാളെ ഓവലില്‍ തുടങ്ങുന്ന ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയന്‍ ഇലവന്‍ സംബന്ധിച്ച് സ്ഥിരീകരണവുമായി നായകന്‍ പാറ്റ് കമിന്‍സ്. ടെസ്റ്റില്‍ മോശം ഫോമിലാണെങ്കിലും ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നാളെ കളിക്കുമെന്ന് കമിന്‍സ് വ്യക്തമാക്കി. ടീമിലെ മൂന്നാം സീമറായി സ്കോട് ബോളണ്ട് കളിക്കുമെന്നും കമിന്‍സ് പറഞ്ഞു. കമിന്‍സിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും കൂടി അടങ്ങുന്നതാണ് ഓസീസിന്‍റെ പേസ് നിര.

ഇതോടെ ജോഷ് ഹേസല്‍വുഡിന് പരിക്കേറ്റതോടെ പകരക്കാരനായി ടീമിലെടുത്ത മൈക്കല്‍ നേസര്‍ ഫൈനലില്‍ കളിക്കില്ലെന്നും ഉറപ്പായി. മൂന്ന് പേസര്‍മാര്‍ക്കൊപ്പം ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കൂടി ചേരുന്നതാണ് ഓസീസിന്‍റെ പേസ് നിരയ സ്പിന്നറായി നേഥന്‍ ലിയോണാവും അന്തിമ ഇലവനിലെത്തുക.

അന്തിമ ഇലവന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും വാര്‍ണറും ബോളണ്ടും കളിക്കുമെന്നുറപ്പായതോടെ ടീം സംബന്ധിച്ച് ഏകദേശ ധാരണയായി. ഓപ്പണറായി വാര്‍ണര്‍ക്കൊപ്പം ഉസ്മാന്‍ ഖവാജ ഇറങ്ങുമ്പോള്‍ മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാം നമ്പറിലും സ്റ്റീവ് സ്മിത്ത് നാലാം നമ്പറിലും ഇറങ്ങും.

കോലിയോ രോഹിത്തോ അല്ല, അവര്‍ രണ്ടുപേരുമാണ് പ്രധാന ഭീഷണി; തുറന്നു പറഞ്ഞ് സ്റ്റീവ് സ്മിത്ത്

ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി എന്നിവരടങ്ങുന്നതാണ് ഓസീസ് ബാറ്റിംഗ് നിര, നേഥന്‍ ലിയോണ്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട് ബോളണ്ട് എന്നിവരാടും ബൗളിംഗ് നിരയില്‍ അണിനിരക്കുക. ഇന്ത്യന്‍ ഇലവന്‍ സംബന്ധിച്ച് ഇന്ന് വൈകിട്ട് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയയുടെ സാധ്യതാ ഇലവന്‍: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മർനസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നേഥൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും