ബൗളിങ് മോശമെന്ന് ധോണി പറഞ്ഞു, ഇതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു; വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

By Web TeamFirst Published Jun 1, 2020, 5:15 PM IST
Highlights

ധോണി ഒരിക്കല്‍ തന്റെ ബൗളിങ്ങ് മോശമാണെന്ന് തുറന്ന് പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ വ്യക്തമാക്കി. മുന്‍താരം തുടര്‍ന്നു... ''2008 ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയിലായിരുന്നു സംഭവം.

വഡോദര: മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനെ ധോണി വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന് പലപ്പോഴും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് എന്നിവര്‍ക്ക് വേണ്ടി കളിക്കുമ്പോഴും ഇര്‍ഫാന്‍ അവഗണനയായിരുന്നു ലഭിച്ചിരുന്നതെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയാറുണ്ട്.

കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ടിനു യോഹന്നാന്‍

ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന ഒരു ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ഇര്‍ഫാന്‍ നടത്തിയിരിക്കുന്നത്. ധോണി ഒരിക്കല്‍ തന്റെ ബൗളിങ്ങ് മോശമാണെന്ന് തുറന്ന് പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ വ്യക്തമാക്കി. മുന്‍താരം തുടര്‍ന്നു... ''2008 ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയിലായിരുന്നു സംഭവം. അന്നു ധോണി നടത്തിയ പ്രസ്താവന വിഷമിപ്പിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തോടു തന്നെ ഇതേക്കുറിച്ചു ചോദിക്കേണ്ടിവന്നു. പരമ്പരയിലുടനീളം നല്ല ബൗളിങായിരുന്നു താന്‍ കാഴ്ചവച്ചത്. എന്നിട്ടും ധോണി പറഞ്ഞത് ബൗളിങ് മോശമാണെന്നായിരുന്നു. ബൗളിങ് മെച്ചപ്പെടുത്താന്‍ ഇനിയെന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹത്തോട് ചോദിച്ചിരുന്നു. 

2008ല്‍ ശ്രീലങ്കയില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ പങ്കാളിയായിട്ടും തന്നെ ടീമില്‍ നിന്നും ഒഴിവാക്കി. മറ്റൊരു മാച്ച് വിന്നര്‍ക്കും ഇങ്ങനെയൊരു അവസ്ഥ നേരിട്ടിട്ടുണ്ടാവില്ല. പക്ഷെ തനിക്ക് ഇങ്ങനെയും തിരിച്ചടികള്‍ കരിയറില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവസാനമായി കളിച്ച ടി20, ഏകദിനം എന്നിവയില്‍ താന്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കരിയറിന്റെ തുടക്കത്തിലേതു പോലെ തനിക്ക് സ്വിങ് ലഭിക്കുന്നില്ലെന്നായിരുന്നു പലരുടെയും പരാതി. എന്നാല്‍ ഇവര്‍ ഒരു കാര്യം മനസ്സിലാക്കണം. ടീമില്‍ തന്റെ റോള്‍ മാറിയിരുന്നു. ചില താരങ്ങള്‍ക്കു പിന്തുണ ലഭിക്കുന്നു, മറ്റു ചിലര്‍ക്കു ലഭിക്കുന്നുമില്ല.  

ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രം പുറത്തുവിട്ട് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍; കൂടെ കുത്തുവാക്കുകളും

2007ലെ പ്രഥമ ടി ലോകകപ്പില്‍ ധോണിക്കു കീഴില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ സംഘത്തില്‍ ഇര്‍ഫാനുമുണ്ടായിരുന്നു. എന്നാല്‍ അധികകാലം ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തിനായില്ല. 2012ല്‍ ശ്രീലങ്കയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം അദ്ദേഹം തഴയപ്പെടുകയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ദേശീയ ടീമിന് പുറത്തായിരുന്ന 35കാരനായ ഇര്‍ഫാന്‍ ഈ വര്‍ഷം ജനുവരിയില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
 

click me!