കാണാന്‍ ആളില്ല, പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് പ്രവേശനം സൗജന്യം; പിസിബിയുടെ പുതിയ തന്ത്രം കാണികളെ ആകര്‍ഷിക്കാന്‍

Published : Oct 07, 2025, 07:21 PM IST
Pakistan Cricket Team

Synopsis

ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് ടിക്കറ്റുകള്‍ സൗജന്യമാക്കും. ജനറല്‍, ഫസ്റ്റ് ക്ലാസ്, പ്രീമിയം ടിക്കറ്റുകളാണ് സൗജന്യമാക്കുന്നത്.

കറാച്ചി: ടെസ്റ്റ് ക്രിക്കറ്റ് ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് ടിക്കറ്റുകള്‍ സൗജന്യമാക്കും. ജനറല്‍, ഫസ്റ്റ് ക്ലാസ്, പ്രീമിയം ടിക്കറ്റുകളാണ് സൗജന്യമാക്കുന്നത്. ചില പ്രത്യേക വിഐപി ടിക്കറ്റുകളും സൗജന്യമായി ലഭിക്കും. മാത്രമല്ല, ചില വിഐപി സ്റ്റാന്‍ഡുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുമുണ്ട്. ഈ മാസം 12 മുതല്‍ 16 വരെ ലാഹോറിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്.

രണ്ടാം ടെസ്റ്റ് 20 മുതല്‍ 24 വരെ റാവല്‍പിണ്ടിയിലും നടക്കും. പാകിസ്ഥാനിലെ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ കാണികള്‍ നന്നേ കുറവാണ്. ഏതാണ്ട് ഒഴിഞ്ഞുകിടക്കുന്ന സ്റ്റേഡിയങ്ങള്‍ ക്രിക്കറ്റ് ലോകത്ത് പരിചിതമായ കാഴ്ച്ചയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 2-1 ന് പാകിസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍, ആദ്യ ടെസ്റ്റിനെത്തിയ കാണികള്‍ 1,000 പേര്‍ മാത്രമായിരുന്നു. മുള്‍ട്ടാനിലും റാവല്‍പിണ്ടിയിലും നടന്ന രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകളും വ്യത്യസ്തമായിരുന്നില്ല. സ്റ്റേഡിയങ്ങളിലേക്ക് ക്രിക്കറ്റ് ആരാധകരെ എത്തിക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം.

പാകിസ്ഥാന്‍ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ഇന്ത്യന്‍ രൂപയില്‍

ഒന്നാം ടെസ്റ്റ് - ലാഹോര്‍

ജനറല്‍, ഫസ്റ്റ് ക്ലാസ്, പ്രീമിയം, വിഐപി : സൗജന്യം.

വിഐപി - ഇഖ്ബാല്‍ & ജിന്ന എന്‍ഡ്, ഗാലറി (350-440 രൂപ)

പ്ലാറ്റിനം ബോക്‌സ്: ആദ്യ നാല് ദിവസം (3,520 രൂപ), അഞ്ചാം ദിവസം (4,400 രൂപ)

രണ്ടാം ടെസ്റ്റ് - റാവല്‍പിണ്ടി

ജനറല്‍, ഫസ്റ്റ് ക്ലാസ്, പ്രീമിയം, വിഐപി: സൗജന്യം.

പിസിബി ഗാലറി: ആദ്യ നാല് ദിവസം (350 രൂപ), അഞ്ചാം ദിവസം (440 രൂപ).

പ്ലാറ്റിനം ബോക്‌സ്: ആദ്യ നാല് ദിവസം (3,520 രൂപ), അഞ്ചാം ദിവസം (4,400 രൂപ)

പാകിസ്ഥാന്‍ മാത്രമല്ല സ്റ്റേഡിയങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളിലും ജനപങ്കാളിത്തം വളരെ കുറവാണ്. ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ താരങ്ങളുടെ അഭാവമാണ് ആരാധകരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍