
ലണ്ടന്‍: പാക്കിസ്ഥാനെതിരായ ഏക ടി20 മത്സരത്തിനുള്ള ടീമില്‍ പുതുമുഖ താരത്തെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. സസെക്‌സ് ബാറ്റ്‌സ്‌മാന്‍ ഫില്‍ സോള്‍ട്ടിനാണ് ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ക്ഷണം. പരിക്കേറ്റ ഡേവിഡ് മലാന് പകരക്കാരനായാണ് 22കാരനായ താരത്തിന്‍റെ വരവ്.
അയര്‍ലന്‍ഡിനെതിരായ ഏക ഏകദിന മത്സരത്തില്‍ മസിലിന് പരിക്കേറ്റാണ് മലാന്‍ പുറത്തായത്. ടി20യില്‍ 35 മത്സരങ്ങളില്‍ നാല് അര്‍ദ്ധ സെഞ്ചുറികള്‍ മാത്രമാണ് സോള്‍ട്ടിനുള്ളത്. എന്നാല്‍ 151.50 സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ട്. കൗണ്ടി ടീമില്‍ സഹതാരങ്ങളായ ജോഫ്ര അര്‍ച്ചറും ക്രിസ് ജോര്‍ദനും ഇപ്പോള്‍ ഇംഗ്ലീഷ് ടീമില്‍ കളിക്കുന്നുണ്ട്.
വണ്‍ ഡേ കപ്പില്‍ കെന്‍റിനെതിരെ പുറത്താകാതെ 137 റണ്‍സടിച്ച് സോള്‍ട്ട് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. എന്നാല്‍ അവസാന ഇലവനില്‍ താരത്തിന് അവസരം ലഭിക്കുമെന്ന് ഉറപ്പില്ല. മലാന് പകരം ബെന്‍ ഡക്കെറ്റ് കളിക്കാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!