ഗുവാഹത്തിയിലും ഒരുക്കിയിരിക്കുന്നത് സ്പിന്‍ പിച്ച്?, കളി മൂന്നു ദിവസത്തില്‍ കൂടുതല്‍ നീളില്ലെന്ന ആശങ്കയില്‍ ഇരു ടീമും

Published : Nov 20, 2025, 05:40 PM IST
Guwahati Picth

Synopsis

പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാവുന്നത് കൊല്‍ക്കത്തയിലെ കറുത്ത കളിമണ്ണുകൊണ്ടുണ്ടാക്കിയ പിച്ചില്‍ നിന്ന് വ്യത്യസ്തമായി ഗുവാഹത്തയിയില്‍ ചുവന്ന കളിമണ്ണാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്.

ഗുവാഹത്തി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ശനിയാഴ്ച ഗുവാഹതിയില്‍ തുടക്കമാകാനിരിക്കെ പിച്ചിനെച്ചൊല്ലിയുള്ള ആശങ്കയിലാണ് ഇന്ത്യൻ ടീമും ആരാധകരും. കൊല്‍ക്കത്തയിലെ സ്പിന്‍ പിച്ചില്‍ 30 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇനിയൊരു തോല്‍വിയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഗുവാഹത്തിയിലെ പിച്ച് ആരെ തുണക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാവുന്നത് കൊല്‍ക്കത്തയിലെ കറുത്ത കളിമണ്ണുകൊണ്ടുണ്ടാക്കിയ പിച്ചില്‍ നിന്ന് വ്യത്യസ്തമായി ഗുവാഹത്തയിയില്‍ ചുവന്ന കളിമണ്ണാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. ചെറിയ തോതില്‍ പുല്ലിന്‍റെ ആവരണം ഉണ്ടെങ്കിലും മത്സരത്തലേന്ന് ഇത് വെട്ടിയൊതുക്കാനാണ് സാധ്യത. ഇതോടെ പിച്ച് കൂടുതല്‍ വരണ്ടതാകുകയും സ്പിന്നര്‍മാരെ തുണക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. കറുത്ത മണ്ണുപയോഗിച്ചുണ്ടാക്കിയ പിച്ചുകളെക്കാള്‍ വേഗത്തില്‍ വരളുന്ന പിച്ചുകളാണ് ചുവന്ന മണ്ണുകൊണ്ടുണ്ടാക്കിയവ. പക്ഷെ ആദ്യ ദിനങ്ങളില്‍ അപ്രവചനതീത ബൗണ്‍സ് പ്രതീക്ഷിക്കാനാവില്ല. സന്തുലിതമായ പേസും ബൗണ്‍സും ലഭിക്കുന്നത് പേസര്‍മാര്‍ക്ക് ഗുണകരുമാകും. പേസര്‍മാര്‍ക്ക് ആദ്യ ദിനങ്ങളില്‍ ബൗണ്‍സ് കിട്ടുമെങ്കിലും കളി പുരോഗമിക്കുന്തോറും പിച്ച് കൂടുതല്‍ വരണ്ടുണങ്ങാനും പൊട്ടിപ്പൊളിയാനുമുള്ള സാധ്യതയും മുന്നിലുണ്ട്. മൂന്നാം ദിനം മുതല്‍ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണും പ്രവചനാതീത ബൗണ്‍സും ലഭിക്കാനിടയുണ്ട്.

ആദ്യ ദിനം മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ച് വേണ്ടെന്നാണ് ബിസിസിഐ ഗുവാഹത്തിയിലെ പിച്ച് ക്യൂറേറ്ററായ ആശിശ് ഭൗമികിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബാറ്റിംഗ് എളുപ്പമാകില്ലെങ്കിലും ടോസ് നേടുന്നവര്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ചുവന്നമണ്ണുകൊണ്ടുണ്ടാക്കുന്ന പിച്ചില്‍ നാലാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ദുഷ്കരമാകാനാണ് സാധ്യത. ആദ്യ ടെസ്റ്റ് രണ്ടര ദിവസത്തിനുള്ളില്‍ അവസാനിച്ചതിനാല്‍ നാലു ദിസവസമെങ്കിലും നീളുന്ന മത്സരമായാരിക്കണമെന്നാണ് ഗുവാഹത്തിയിലെ ക്യൂറേറ്റര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ചുവന്ന മണ്ണുകൊണ്ടുള്ള പിച്ചുകള്‍ വരളുന്തോറും പൊട്ടിപ്പൊളിയാനുള്ള സാധ്യത കൂടുതലാണെന്നതിനാല്‍ ഇത് സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ടീമും ആരാധകരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയാളികള്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്ത; ഐപിഎല്ലിന് വേദിയാകാന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും
ശ്രേയസ് പുറത്തിരിക്കും, ഇഷാന്‍ കിഷന്‍ മൂന്നാമന്‍; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് ആദ്യ ടി20ക്ക്, സാധ്യതാ ഇലവന്‍