കളിച്ചത് വെറും അഞ്ച് ഇന്നിംഗ്‌സുകള്‍, എന്നിട്ടും സിക്‌സ് വേട്ടയില്‍ സഞ്ജു തന്നെ മുന്നില്‍; വെല്ലുവിളിയായി വിഷണു വിനോദ്

Published : Sep 07, 2025, 03:42 PM IST
Sanju Samson

Synopsis

കേരള ക്രിക്കറ്റ് ലീഗിൽ വെറും അഞ്ച് ഇന്നിംഗ്‌സുകൾ മാത്രം കളിച്ചിട്ടും സഞ്ജു സാംസൺ 30 സിക്‌സറുകളുമായി മുന്നിൽ. 

തിരുവനന്തപുരം: കേരള ക്രിക്കറ്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. എന്നിട്ടും അദ്ദേഹം റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി 368 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും സഞ്ജു നേടി. 73.6 ശരാശരി. 186.8 സ്‌ട്രൈക്ക് റേറ്റും. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതിനാല്‍ സഞ്ജു ഫൈനലില്‍ കളിക്കുന്നില്ല.

ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം എന്തെന്നുച്ചാല്‍, നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരവും സഞ്ജുവാണ്. അതും അഞ്ച് ഇന്നിംഗ്‌സില്‍ നിന്നും നേടിയത് 30 സിക്‌സുകള്‍. ഇക്കാര്യത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാര്‍ രണ്ടാം സ്ഥാനത്ത്. ആര് ഇന്നിംഗ്‌സില്‍ നിന്ന് സല്‍മാന്‍ നേടിയത് 28 സിക്‌സുകള്‍. സല്‍മാന് മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ സഞ്ജുവിനെ മറികടക്കാന്‍ സാധിക്കില്ല. എന്നാല്‍ മൂന്നാം മൂന്നാം സ്ഥാനത്തുള്ള വിഷ്ണു വിനോദിന് സാധിച്ചേക്കും. 11 ഇന്നിംഗ്‌സില്‍ നിന്ന് വിഷ്ണു നേടിയത് 27 സിക്‌സുകള്‍.

ഇന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ഫൈനലിന് ഇറങ്ങുമ്പോള്‍ നാല് സിക്‌സുകള്‍ കൂടി നേടില്‍ വിഷ്ണുവിന് ഒന്നാമതാവാം. ട്രിവാന്‍ഡ്രം റോയല്‍സിന്റെ കൃഷ്ണ പ്രസാദാണ് നാലാമത്. 10 മത്സരങ്ങളില്‍ നിന്ന് 26 സിക്‌സുകള്‍ അദ്ദേഹം നേടി. തൃശൂര്‍ ടൈറ്റന്‍സിന്റെ ആനന്ദ് കൃഷ്ണന്‍ (21 സിക്‌സുകള്‍) അഞ്ചാം സ്ഥാനത്ത്. അതേസമയം, ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാന്‍ റോയല്‍സിന്റെ കൃഷ്ണ പ്രസാദ്. ഫൈനല്‍ മത്സരം ഇന്ന് നടക്കാനിരിക്കെ കൃഷ്ണ പ്രസാദിനെ മറികടക്കാന്‍ ആര്‍ക്കും സാധിച്ചേക്കില്ല.

10 മത്സരങ്ങളില്‍ നിന്ന് 479 റണ്‍സാണ്് കൃഷ്ണ പ്രസാദ് നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. പുറത്താവാതെ നേടിയ 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 26 സിക്‌സും 34 ഫോറുകളും ഇതിലുണ്ട്. 59.88 ശരാശരിയും 143.4 സ്‌ട്രൈക്ക് റേറ്റും കൃഷ്ണ പ്രസാദിനുണ്ട്. രണ്ടാം സ്ഥാനത്ത് തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാനാണ്. 11 മത്സരങ്ങളില്‍ 437 റണ്‍സാണ് ഇമ്രാന്‍ നേടിയത്. 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയുമാണ് അക്കൗണ്ടിലുള്ളത്. 168.1 സ്‌ട്രൈക്ക് റേറ്റും 39.73 ശരാശരിയും. പിന്നാലെ സഞ്ജു.

കൃഷ്ണ പ്രസാദിന് കുറച്ചെങ്കിലും വെല്ലുവിളിയാകുന്ന ഒരേയരൊരു താരം ബ്ലൂ ടൈഗേഴ്‌സിന്റെ വിനൂപ് മനോഹരനാണ്. 11 മത്സരങ്ങളില്‍ 344 റണ്‍സ് അടിച്ചെടുത്ത വിനൂപ് നാലാമതാണ്. 136 റണ്‍സ് നേടിയാല്‍ മാത്രമേ താരത്തിന് ഒന്നാമന്‍ അവാന്‍ കഴിയൂ.

PREV
Read more Articles on
click me!

Recommended Stories

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്: ഇന്ത്യ എ ടീമിനെതിരെ പാകിസ്ഥാന് കുഞ്ഞന്‍ വിജയലക്ഷ്യം; തിളങ്ങിയത് വൈഭവും നമന്‍ ധിറും മാത്രം
വീണ്ടും വൈഭവ് സൂര്യവന്‍ഷി! റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം