
തിരുവനന്തപുരം: ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരം കളിക്കാനായി തിരുവനന്തപുരത്ത് എത്തിയ മലയാളി താരം സഞ്ജു സാംസണെ ട്രോളി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ടീം അംഗങ്ങൾക്കിടയിലൂടെ സഞ്ജു പുറത്തേക്ക് നടക്കുമ്പോഴായിരുന്നു സൂര്യയുടെ തമാശ. സഞ്ജുവിന് മുന്നിലായി നടന്ന സൂര്യകുമാർ, വഴി മാറിക്കൊടുക്കൂ, ചേട്ടനെ ശല്യം ചെയ്യരുത് എന്ന് തമാശരൂപേണ വിളിച്ചു പറയുകയായിരുന്നു. സൂര്യകുമാറിന്‍റെ തമാശകേട്ട് ചിരിയടക്കാൻ കഴിയാതെ സഞ്ജു പിന്നാലെ നടക്കുന്നത് വീഡിയോയിൽ കാണാം.
ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി വെറും 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഫോമിലല്ലാത്തതിന്‍റെ പേരിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ് സഞ്ജു ഇപ്പോള്‍. ടി20 ലോകകപ്പിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പാക്കാന്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം ടി20യിലെ പ്രകടനം സഞ്ജുവിന് നിര്‍ണായകമാണ്.
മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ അഞ്ചാം മത്സരത്തിൽ ഓപ്പണറും വിക്കറ്റ് കീപ്പറുമായി പരീക്ഷിക്കണമെന്ന വാദം ഉയരുന്നുണ്ടെങ്കിലും ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന് അവസരം നല്‍കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും സ്വന്തം നാട്ടുകാർക്ക് മുന്നിൽ മികച്ച പ്രകടനം നടത്തി വിമർശകരുടെ വായടപ്പിക്കാനായിരിക്കും സഞ്ജുവിന്‍റെ ശ്രമം.
വൈകിട്ട് നാലരയോടെ ഇന്ത്യൻ ടീം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ നാലര വരെയായിരിക്കും സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് ടീം പരിശീലനം നടത്തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!