ദേശീയ പതാകയെ അപകീര്‍ത്തിപെടുത്തി; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പരാതി

Published : Mar 12, 2026, 10:45 AM IST
Hardik Pandya

Synopsis

ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പൂനെയില്‍ പോലീസ് പരാതി.

പൂനെ: ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പൂനെ പൊലീസില്‍ പരാതി. അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ പാണ്ഡ്യ ദേശീയ പതാക ശരീരത്തില്‍ ചുറ്റുകയും മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തുവെന്ന് കാണിച്ചാണ് അഭിഭാഷകനായ വാജിദ് ഖാന്‍ ശിവാജി നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പാണ്ഡ്യയുടെ പ്രവൃത്തി നിയമലംഘനമാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

വിജയഗാഥ തുടര്‍ന്ന് പാണ്ഡ്യ

വിവാദങ്ങള്‍ക്കിടയിലും, തുടര്‍ച്ചയായ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ. ഇത് ടീമിന്റെ ആധിപത്യത്തിന്റെ തുടക്കം മാത്രമാണെന്ന് താരം പ്രതികരിച്ചു. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് പാണ്ഡ്യ കാഴ്ചവെച്ചത്. 9 വിക്കറ്റുകള്‍ വീഴ്ത്തിയ താരം നമീബിയക്കെതിരെ 28 പന്തില്‍ 52 റണ്‍സ് നേടി ബാറ്റിങ്ങിലും കരുത്ത് തെളിയിച്ചു.

ലോകകപ്പ് നേട്ടത്തെ കുറിച്ച് ഹാര്‍ദിദ് പറഞ്ഞത് ഇങ്ങനെയായിരുന്നു... ''2024-ല്‍ ബാര്‍ബഡോസില്‍ വെച്ച് നേടിയ വിജയത്തിന് ശേഷം, ഞാന്‍ കളിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളും കിരീടത്തിനായി പോരാടുമെന്ന് സ്വയം വാഗ്ദാനം ചെയ്തിരുന്നു. അഹമ്മദാബാദിലെ ഈ വിജയം ആ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമാണ്.' പാണ്ഡ്യ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ

ഐസിസിയുടെ 2026 ടി20 ലോകകപ്പ് ടീമില്‍ ഇടംനേടിയ നാല് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് 32-കാരനായ പാണ്ഡ്യ. 2024-ലെ ലോകകപ്പിന് മുന്‍പ് വ്യക്തിപരമായ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടിരുന്നതായും എന്നാല്‍ ശക്തമായ തിരിച്ചുവരവിലൂടെ 17 വര്‍ഷത്തിന് ശേഷം ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം ഓര്‍മ്മിച്ചു. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതോടെ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായും മൂന്ന് തവണ കിരീടം നേടുന്ന ആദ്യ ടീമായും ഇന്ത്യ ചരിത്രം കുറിച്ചു. രാജ്യത്തിനായി കൂടുതല്‍ ട്രോഫികള്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ലോകകപ്പിനേക്കാള്‍ വലുതായിരുന്നു അച്ഛനൊപ്പമുള്ള അവസാന ദിനങ്ങള്‍'; ടീമിലില്ലാത്തതില്‍ ഖേദമില്ലെന്ന് ജിതേഷ്
മിച്ചലിനോട് എന്തിന് സോറി പറയണം? അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലെന്ന് ഗംഭീര്‍