IND vs SA: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20, ടിക്കറ്റിനായി കൂട്ടയിടി, ലാത്തിച്ചാര്‍ജ്

Published : Jun 09, 2022, 10:15 PM IST
 IND vs SA: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20, ടിക്കറ്റിനായി കൂട്ടയിടി, ലാത്തിച്ചാര്‍ജ്

Synopsis

ടിക്കറ്റിനായി ഇന്നലെ രാത്രി മുതല്‍ ക്യൂവില്‍ നിന്നവരെ വെട്ടിച്ചാണ് ചിലര്‍ മുന്നിലെത്താന്‍ ശ്രമിച്ചത്. ഇതോടെ വനിതകള്‍ക്കായുള്ള കൗണ്ടറില്‍ സ്ഥിതി നിയന്ത്രണാതീതമായി.

കട്ടക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക(IND vs SA) രണ്ടാം ടി20 മത്സരത്തിനുവേണ്ടിയുള്ള ടിക്കറ്റിനായി കൂട്ടയിടി. കട്ടക്കിലെ ഭാരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടി20 മത്സരത്തിന്‍റെ ടിക്കറ്റിനായി ആരാധകര്‍ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ തടിച്ചുകൂട്ടുകയും ടിക്കറ്റിനായി തിരക്കുകൂട്ടുകയും ചെയ്തതോടെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ഓസ്‌ട്രേലിയന്‍ നായകന്‍ ഫിഞ്ചിനൊപ്പം ശ്രേയസ് അയ്യരും; സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്

ആകെ 12093 ടിക്കറ്റുകളായിരുന്നു കൗണ്ടറിലൂടെ വില്‍ക്കാന്‍ വെച്ചത്. ഇതില്‍ ഒരാള്‍ക്ക് പരമാവധി രണ്ട് ടിക്കറ്റുകള്‍ മാത്രമാണ് അനുവദിക്കുക. തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ മാത്രമെ ടിക്കറ്റ് അനുവദിക്കുമായിരുന്നുള്ളു. ടിക്കറ്റിനായി ആരാധകരുടെ നീണ്ട ക്യൂ രാവിലെതന്നെ തുടങ്ങി. ടിക്കറ്റ് വില്‍പന തുടങ്ങിയതിന് പിന്നാലെ ചിലര്‍ വരി തെറ്റിച്ച് കൗണ്ടറിന് മുന്നിലെത്താന്‍ ശ്രമിച്ചത് ബഹളത്തിന് കാരണമായി.

ഗംഭീറും യുവരാജും ഇനി കിഷന് പിന്നില്‍; വെടിക്കെട്ടില്‍ ഇന്ത്യന്‍ ഓപ്പണര്‍ പിന്നിട്ട നാഴികക്കല്ലുകളിങ്ങനെ

ടിക്കറ്റിനായി ഇന്നലെ രാത്രി മുതല്‍ ക്യൂവില്‍ നിന്നവരെ വെട്ടിച്ചാണ് ചിലര്‍ മുന്നിലെത്താന്‍ ശ്രമിച്ചത്. ഇതോടെ വനിതകള്‍ക്കായുള്ള കൗണ്ടറില്‍ സ്ഥിതി നിയന്ത്രണാതീതമായി. ക്യൂ തെറ്റിച്ച് പലരും ഉന്തും തള്ളും തുടങ്ങിയതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ഒഡിഷയിലെ കനത്ത ചൂട് കാരണം ടിക്കറ്റിനായി ക്യൂനിന്ന ആളുകള്‍ക്കുമേല്‍ ഹോസ് ഉപയോഗിച്ച് വെള്ളം തളിക്കുകയും ചെയ്തിരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളാണുള്ളത്.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്