ഇതോടെ ചില നാഴികക്കല്ലുകളും താരം പിന്നിട്ടു. ടി20യില്‍ ആദ്യത്തെ 11 ഇന്നിംഗ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടാണ് കിഷനെ തേടിയെത്തിയത്. 365 റണ്‍സോടെയാണ് താരം മൂന്നാമതെത്തിയത്.

ദില്ലി: ഐപിഎല്ലിനിടെ (IPL 2022) ഏറെ പഴി കേട്ടിരുന്നു മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan). സ്ഥിരതയില്ലെന്നും സ്‌ട്രൈക്ക് റേറ്റ് മോശമാണെന്നുമായിരുന്നു പ്രധാന ആരോപണം. എന്നിട്ടും താരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (IND vs SA) ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തി. അതിനുള്ള മേന്മയും താരം കാണിച്ചു. 48 പന്തില്‍ 76 റണ്‍സുമായി താരം ടീമിന്റെ നെടുംതൂണായി. ഇതില്‍ മൂന്ന് സിക്‌സും 11 ബൗണ്ടറിയുമുണ്ടായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ റിതുരാജ് ഗെയ്കവാദിനൊപ്പം (Ruturaj Gaikwad) 57 റണ്‍സും ശ്രേസസ് അയ്യര്‍ക്കൊപ്പം 80 റണ്‍സും ഇഷാന്‍ കൂട്ടിചേര്‍ത്തു. കേശവ് മഹാരാജിന് ക്യാച്ച് നല്‍കിയാണ് കിഷന്‍ മടങ്ങുന്നത്. 

ഇതോടെ ചില നാഴികക്കല്ലുകളും താരം പിന്നിട്ടു. ടി20യില്‍ ആദ്യത്തെ 11 ഇന്നിംഗ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടാണ് കിഷനെ തേടിയെത്തിയത്. 365 റണ്‍സോടെയാണ് താരം മൂന്നാമതെത്തിയത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍ (328), യുവരാജ് സിംഗ് (306) എന്നിവരെ ഇഷാന്‍ പിന്തള്ളി. 458 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഒന്നാമന്‍. നാല് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ വിരാട് കോലിയെ (368) പിന്തള്ളി മൂന്നാമതെത്താനുള്ള അവസരം കിഷനുണ്ടാകുമായിരുന്നു.

ഓസ്‌ട്രേലിയന്‍ നായകന്‍ ഫിഞ്ചിനൊപ്പം ശ്രേയസ് അയ്യരും; സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. 106 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 101 റണ്‍സെടുത്ത സുരേഷ് റെയ്‌ന രണ്ടാമതുണ്ട്. 79 റണ്‍സുമായി പുറത്താവാതെ നിന്ന് മനീഷ് പാണ്ഡെ മൂന്നാം സ്ഥാനത്തുണ്ട്. ഇപ്പോള്‍ കിഷനും 72 റണ്‍സുള്ള കോലിയെയാണ് കിഷന്‍ പിന്തള്ളിയത്.

ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ കിഷന്റെ ഇന്നിംഗ്‌സ് കരുത്തില്‍ 211 റണ്‍സാണ് നേടിയത്. കിഷനും റുതുരാജ് ഗെയ്ക്വാദും (15 പന്തില്‍ 23) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ഗെയ്ക്വാദിനെ വെയ്ന്‍ പാര്‍ണല്‍ മടക്കി ദക്ഷിണാഫ്രിക്കക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്ന് 80 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചു. 

ഇത്രയും വലിയ ഇടവേള! ദക്ഷിണാഫ്രിക്കന്‍ താരം പാര്‍നെല്ലിന്റെ തിരിച്ചുവരവിന് ഒരു പ്രത്യേകതയുണ്ട്

കേശവ് മഹാരാജിനെ സിക്‌സിന് പറത്തി 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ അനിതുശേഷം 11 പന്തില്‍ 28 റണ്‍സടിച്ചു. പതിമൂന്നാം ഓവറില്‍ കേശവ് മഹാരാജിനെതിരെ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തി 20 റണ്‍സടിച്ച കിഷനെ അതേ ഓവറില്‍ മഹാരാജ് മടക്കി. പതിനേഴാം ഓവറില്‍ ശ്രേയസ് അയ്യരെ(27 പന്തില്‍ 36) വീഴ്ത്തി പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായിറങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പിന്നീട് ക്രീസിലെത്തിയത്. 

പാണ്ഡ്യയും റിഷഭ് പന്തും അവസാന ഓവറില്‍ വെടിക്കെട്ടുമായി തകര്‍ത്തടിച്ചതോടെ ഇന്ത്യ പത്തൊമ്പതാം ഓവറില്‍ 200 കടന്നു. അവസാന നാലോവറില്‍ 55 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇരുപതാം ഓവറിലെ അവസാന പന്തില്‍ പന്ത്(16 പന്തില്‍ 29) വീണെങ്കിലും ഒരു സിക്‌സ് കൂടി പറത്തി പാണ്ഡ്യ ഇന്ത്യയെ 211ല്‍ എത്തിച്ചു. ഒരു റണ്ണുമായി ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു.