പൂജാരയ്ക്ക് സെഞ്ചുറി; ടെസ്റ്റ് കുപ്പായത്തിലും തിളങ്ങി 'ഹിറ്റ്മാന്‍'; സന്നാഹം ആവേശമാക്കി ടീം ഇന്ത്യ

Published : Aug 18, 2019, 10:23 AM IST
പൂജാരയ്ക്ക് സെഞ്ചുറി; ടെസ്റ്റ് കുപ്പായത്തിലും തിളങ്ങി 'ഹിറ്റ്മാന്‍'; സന്നാഹം ആവേശമാക്കി ടീം ഇന്ത്യ

Synopsis

കെ എൽ രാഹുല്‍ 36 ഉം മായങ്ക് അഗര്‍വാള്‍ 12 ഉം അജിന്‍ക്യ രഹാനെ 1 ഉം റൺസെടുത്ത് പുറത്തായി. ടെസ്റ്റ് മത്സരത്തിന് ഉപയോഗിക്കുന്ന പുതിയ ജേഴ്സിയുമായാണ് ഇന്ത്യ കളിച്ചത്

ആന്‍റ്വിഗ: ത്രിദിന സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 5 വിക്കറ്റിന് 297 റൺസെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാര സെഞ്ചുറി നേടി. അഞ്ചാമനായി ഇറങ്ങിയ രോഹിത് ശര്‍മ്മ 68 റൺസെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലും മികവ് തെളിയിച്ചു.

സെഞ്ചുറി നേടിയതിന് പിന്നാലെ പൂജാര റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ രോഹിതിനെ അക്കിം ഫ്രെസര്‍ പുറത്താക്കി. കെ എൽ രാഹുല്‍ 36 ഉം മായങ്ക് അഗര്‍വാള്‍ 12 ഉം അജിന്‍ക്യ രഹാനെ 1 ഉം റൺസെടുത്ത് പുറത്തായി. ടെസ്റ്റ് മത്സരത്തിന് ഉപയോഗിക്കുന്ന പുതിയ ജേഴ്സിയുമായാണ് ഇന്ത്യ കളിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്, വിരാട് കോലി ക്രീസില്‍, കേരള ടീമില്‍ ഇന്നും സഞ്ജു സാംസണില്ല
വിജയ് ഹസാരെ ട്രോഫി: സഞ്ജു സാംസണ്‍ ഇന്ന് ക്രീസില്‍, റണ്‍വേട്ട തുടരാന്‍ രോഹിത്തും കോലിയും വൈഭവും ഇന്നിറങ്ങും