ദ്രാവിഡിന് അര്‍ധനഗ്നയായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു! പൂനം പാണ്ഡെ എന്നും ക്രിക്കറ്റ് വിവാദങ്ങളിലുണ്ട്

Published : Feb 02, 2024, 03:47 PM IST
ദ്രാവിഡിന് അര്‍ധനഗ്നയായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു! പൂനം പാണ്ഡെ എന്നും ക്രിക്കറ്റ് വിവാദങ്ങളിലുണ്ട്

Synopsis

2019 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് മുമ്പും ഇത്തരത്തിലൊരു പ്രസ്താവന പൂനത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനുള്ള തന്റെ അന്താരാഷ്ട്ര പോസ്റ്റര്‍ എന്ന പേരിലാണ് താരം പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.

മുംബൈ: ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നും പ്രിയങ്കരിയാണ് അന്തരിച്ച നടിയും മോഡലുമായ പൂനം പാണ്ഡെ. 2011ലെ വിവാദ പ്രസ്താവന ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിച്ചു. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി എത്തുമെന്നാണ് പൂനം അന്ന് പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യ ജയിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് താരം തന്റെ പ്രസ്താവനയില്‍ നിന്നും പൂനം പിന്മാറി. ഇക്കഴിഞ്ഞ ലോകകപ്പിലും ഇത്തരത്തിലൊരു പ്രസ്താവന പൂനം നടത്തിയിരുന്നു. ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ നഗ്നയായിട്ട് വരുമെന്ന പ്രസ്താവനയാണ് പൂനം നടത്തിയത്.

2019 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് മുമ്പും ഇത്തരത്തിലൊരു പ്രസ്താവന പൂനത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനുള്ള തന്റെ അന്താരാഷ്ട്ര പോസ്റ്റര്‍ എന്ന പേരിലാണ് താരം പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. പാകിസ്ഥാന് വേണ്ടി ബുര്‍ഖ ഇട്ട് നില്‍ക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്‌നയായ ഫോട്ടോയും നല്‍കിയിരിക്കുന്നു പൂനം. മാത്രമല്ല, 
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനതിരെ മിന്നുന്ന വിജയം നേടിയതിന് പിന്നാലെ വീഡിയോയുമായി നടിയെത്തി. 

അര്‍ധ നഗ്‌നയായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് താരം ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. ലോകകപ്പിലെ ആദ്യ മത്സരം മുതല്‍ ഇന്ത്യന്‍ വിജയങ്ങളില്‍ ചിത്രങ്ങളും വീഡിയോയും പൂനം പാണ്ഡെ പങ്കുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയതിനു ശേഷം  'ഇത് തുടക്കമാണ്' എന്നും പറഞ്ഞായിരുന്നു പൂനം ചിത്രം പോസ്റ്റ് ചെയ്തത്. ഒരിക്കല്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പിറന്നാളിനും പൂനം ആശംസകള്‍ നേര്‍ന്നിരുന്നു. അന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ പരിശീലകനായിരുന്നു ദ്രാവിഡ്. ദ്രാവിഡിന് ടോപ്ലെസ് ചിത്രത്തിലൂടെ പൂനം ജന്‍മദിനാശംസ നേര്‍ന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെയും പൂനം ടോപ്ലെസ് ആയിരുന്നു.  അര്‍ദ്ധനഗ്‌ന ചിത്രം 'ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ' എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പൂനം ട്വീറ്റ് ചെയ്തത്.

അല്‍ നസ്‌റിനെതിരെ മെസി ഇറങ്ങിയപ്പോള്‍ പ്രത്യേക രീതിയിലൊരു ആക്ഷന്‍! ബഹുമാനിക്കാന്‍ അറിയില്ലേയെന്ന് ആരാധകര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് നേടിയാൽ ഇന്ത്യക്ക് എത്ര കോടി കിട്ടും?, രണ്ടാം സ്ഥാനക്കാര്‍ക്കും കിട്ടും കൈനിറയെ പണം, സമ്മാനത്തുകയറിയാം
ഫൈനലിന് റിസര്‍വ് ദിനമുണ്ടോ, മത്സരത്തില്‍ മഴ വില്ലനായാൽ ലോകകപ്പ് ആര് ഉയർത്തും?, ഐസിസി നിയമങ്ങൾ പറയുന്നത്