ദ്രാവിഡും കോലിയും ഒരുപോലെ പ്രിയപ്പെട്ടവര്‍; വ്യക്തമാക്കി വനിതാ ക്രിക്കറ്റര്‍ പ്രിയ പൂനിയ

Published : Nov 21, 2020, 03:41 PM IST
ദ്രാവിഡും കോലിയും ഒരുപോലെ പ്രിയപ്പെട്ടവര്‍; വ്യക്തമാക്കി വനിതാ ക്രിക്കറ്റര്‍ പ്രിയ പൂനിയ

Synopsis

നിരവധി പേരാണ് താരവുമായി സംവദിച്ചത്. സംസാരത്തിനിടെ ക്രിക്കറ്റില്‍ തന്റെ മാതൃകയാരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രിയ. 

ദില്ലി: രാജ്യത്തെ അറിയപ്പെടുന്ന കായികതാരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയ പൂനിയ. കുറഞ്ഞ ക്രിക്കറ്റ് മത്സരങ്ങളെ കളിച്ചിട്ടുള്ളുവെങ്കിലും പ്രശസ്തിയുടെ കാര്യത്തില്‍ പ്രിയ ഏറെ മുന്നിലാണ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് സംസാരിക്കാനെത്തിയിരുന്നു പ്രിയ. 

നിരവധി പേരാണ് താരവുമായി സംവദിച്ചത്. സംസാരത്തിനിടെ ക്രിക്കറ്റില്‍ തന്റെ മാതൃകയാരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രിയ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇപ്പോഴത്തെ നായകന്‍ വിരാട് കോലി എന്നിവരാണ് തന്റെ പ്രിയപ്പെട്ട താരമെന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ പറയുന്നത്. ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയ.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ടെസ്റ്റില്‍ എന്നപോലെ ഏകദിനത്തിലും മികച്ച റെക്കോഡിന് ഉടമയാണ്. 344 ഏകദിനങ്ങളില്‍ നിന്ന് 10,000ല്‍ കൂടുതല്‍ റണ്‍സ് ദ്രാവിഡ് നേടിയിട്ടുണ്ട്. 164 ടെസ്റ്റില്‍ 13,288 റണ്‍സും നേടി. കോലിയാവട്ടെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മിക്ക റെക്കോഡുകളും സ്വന്തമാക്കികൊണ്ടിരിക്കുകയാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുള്ള ഏകതാരമാണ് കോലി. 

അടുത്തിടെ യുഎഇയില്‍ അവസാനിച്ച വനിത ടി20 ചലഞ്ചില്‍ സൂപ്പര്‍നോവാസിന്റെ താരമായിരുന്നു പ്രിയ. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് 24കാരിക്ക് കളിക്കാന്‍ അവസരം കിട്ടിയത്. ഇതില്‍ 41 റണ്‍സാണ് നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍