
ജൊഹാനസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്ക്. അടുത്ത മാസം നടക്കുന്ന പാകിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഡി കോക്കിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെയെണ് 30-ാം വയസില്‍ ഡി കോക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. ദക്ഷിണാഫ്രിക്കക്കായി 155 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഡി കോക്ക് 45.74 ശരാശരിയിലും 96.64 സ്ട്രൈക്ക് റേറ്റിലും 21 സെഞ്ചുറികള്‍ അടക്കം 6770 റണ്‍സ് അടിച്ചിട്ടുണ്ട്.
ഏകദിന ടീമിന് പുറമെ പാകിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഡി കോക്കിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ബാര്‍ബഡോസില്‍ ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലാണ് ഡി കോക്ക് അവസാനം ദക്ഷിണാഫ്രിക്കക്കായി കളിച്ചത്. അതിനുശേഷം ഡി കോക്കിനെ ടി20 ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല.പാകിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടി20 പരമ്പരക്കുള്ള ടീമിനെ ഡേവിഡ് മില്ലറാണ് നയിക്കുക. ടെംബാ ബാവുമക്ക് പരിക്കേറ്റതിനാല്‍ ഏകദിന പരമ്പരക്കുള്ള ടീമിനെ മാത്യു ബ്രീറ്റ്‌സെക്കെ നയിക്കും.
പാകിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ഡേവിഡ് മില്ലർ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്സി, ക്വിന്‍റൺ ഡി കോക്ക്, ഡോണോവൻ ഫെറേര, റീസ ഹെൻഡ്രിക്സ്, ജോർജ്ജ് ലിൻഡെ, ക്വേന മഫാക്ക, ലുങ്കി എൻഗിഡി, എൻകാബ പീറ്റർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ്, ആൻഡിലേഡ് സിമെലാനെ, ലിസാർഡ് വില്യംസ്.
പാകിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: മാത്യു ബ്രീറ്റ്‌സ്‌കെ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ജെറാൾഡ് കൊറ്റ്‌സി, ക്വിന്‍റൺ ഡി കോക്ക്, ടോണി ഡി സോർസി, ഡൊനോവൻ ഫെരേര, ബ്‌ജോൺ ഫോർച്യൂയിൻ, ജോർജ്ജ് ലിൻഡെ, ക്വേന മഫാക, ലുങ്കി എൻബാഗഡി, ലുങ്കി എൻബാഗഡി സിനെറ്റോ കെംബ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!