ഐസിസി റാങ്കിംഗില്‍ നേട്ടം കൊയ്ത് അശ്വിനും രഹാനെയും

Published : Oct 14, 2019, 07:50 PM IST
ഐസിസി റാങ്കിംഗില്‍ നേട്ടം കൊയ്ത് അശ്വിനും രഹാനെയും

Synopsis

പൂനെ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ രഹാനെ വീണ്ടും ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ് രഹാനെ.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യാ രഹാനെയും ആര്‍ അശ്വിനും. ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ആദ്യ പത്തില്‍ തിരിച്ചെത്തിയ അശ്വിന്‍ ഏറ്റവും പുതിയ റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിന്‍ ആറ് വിക്കറ്റുമായി തിളങ്ങിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ലെങ്കിലും ജസ്പ്രീത് ബുമ്ര ബൗളിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. പൂനെ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ രഹാനെ വീണ്ടും ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ് രഹാനെ.

പൂനെ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാം സ്ഥാനത്താണെങ്കിലും ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തുമായുള്ള റേറ്റിംഗ് പോയന്റിലെ വ്യത്യാസം ഒരു പോയന്റാക്കി ചുരുക്കി. ബാറ്റിംഗ് റാങ്കിംഗില്‍ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനം നിലനിര്‍ത്തി. പൂനെ ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ എട്ട് സ്ഥാനം കയറി പതിനേഴാം സ്ഥാനത്തെത്തിയതാണ് മറ്റൊരു നേട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

38.3 ഓവറില്‍ 501 റണ്‍സ്! എന്തിനാണിത്തരം പിച്ചുകള്‍? ബൗളർമാർക്ക് റോള്‍ വേണ്ടേ?
തലയില്‍ കൈ വെച്ചവർ കയ്യടിച്ചു; വീണ്ടുമൊരു സഞ്ജു സാംസണ്‍ കംബാക്ക്