ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍

Published : Dec 18, 2025, 04:49 PM IST
R Ashwin

Synopsis

പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയതിനൊപ്പം താരലേലത്തല്‍ ക്വിന്‍റണ്‍ ഡി കോക്കിനെ ടീമിലെത്തിച്ച മുംബൈ ലേലത്തിന് മുമ്പ് ട്രേഡിലൂടെ ഷെറഫൈൻ റൂഥര്‍ഫോര്‍ഡ്, മായങ്ക് മാര്‍ക്കണ്ഡെ, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെയും ടീമിലെത്തിച്ചിരുന്നു.

ചെന്നൈ: ഐപിഎല്‍ താരലേലത്തിനുശേഷം കരുത്തരായ നാലു ടീമുകളെ തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍താരം ആര്‍ അശ്വിന്‍. തന്‍റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അശ്വിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഐപിഎല്‍ താരലേലതതിന് മുമ്പ് തന്നെ കോര്‍ ടീമിനെ നിലനിര്‍ത്തിയ മുംബൈ ഇന്ത്യൻസാണ് ഏറ്റവും കരുത്തുറ്റ ടീമെന്നാണ് അശ്വിന്‍റെ വിലയിരുത്തല്‍.

പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയതിനൊപ്പം താരലേലത്തല്‍ ക്വിന്‍റണ്‍ ഡി കോക്കിനെ ടീമിലെത്തിച്ച മുംബൈ ലേലത്തിന് മുമ്പ് ട്രേഡിലൂടെ ഷെറഫൈൻ റൂഥര്‍ഫോര്‍ഡ്, മായങ്ക് മാര്‍ക്കണ്ഡെ, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെയും ടീമിലെത്തിച്ചിരുന്നു. താരലേലത്തില്‍ ഡി കോക്കിന് പുറമെ ഡാനിഷ് മലേവാര്‍, മുഹമ്മദ് ഇസ്ഹാര്‍, അഥര്‍വ അങ്കോലേക്കര്‍, മായങ്ക് റാവത്ത് എന്നിവരെയാണ് സ്വന്തമാക്കിയത്.

ലേലത്തിനുശേഷം ഏറ്റവും കരുത്തുള്ള രണ്ടാമത്തെ ടീമായി അശ്വിന്‍ തെരഞ്ഞെടുത്തത് നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ്. ആര്‍സിബിയും കോര്‍ ടീമിനെ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയതിനൊപ്പം ലേലത്തില്‍ വെങ്കടേഷ് അയ്യരെയും ജേക്കബ് ഡഫിയെയും ടീമിലെത്തിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ പഞ്ചാബ് കിംഗ്സാണ് അശ്വിന്‍റെ അഭിപ്രായത്തില്‍ കരുത്തുറ്റ മൂന്നാമത്തെ ടീം. പഞ്ചാബും ലേലത്തിന് മുമ്പോ പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയിരുന്നു. അശ്വിന്‍റെ അഭിപ്രായത്തില്‍ നാലാമത്തെ മികച്ച ടീം രാജസ്ഥാന്‍ റോയല്‍സാണ്. താരലേലത്തിന് മുമ്പ് തന്നെ സഞ്ജു സാംസണെ ട്രേഡിലൂടെ വിട്ടുകൊടുത്തെങ്കിലും രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ച രാജസ്ഥാന്‍ സ്പിന്നര്‍ രവി ബിഷ്ണോയിയെ 7.2 കോടിക്ക് ലേലത്തില്‍ ടീമിലെത്തിച്ചിരുന്നു. നിരവധി ആഭ്യന്തര താരങ്ങളെയും ലേലത്തില്‍ രാജസ്ഥാന്‍ ടീമിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?
രോഹിത്തിനും കോലിക്കും പിന്നാലെ രാഹുലും പ്രസിദ്ധും ആഭ്യന്തര ക്രിക്കറ്റിലേക്ക്, വിജയ് ഹസാരെ ട്രോഫിക്കുള്ള കർണാടക ടീമിൽ