
ചെന്നൈ: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin) ക്രിക്കറ്റ് നിയമങ്ങള്‍ എപ്പോഴും ചോദ്യം ചെയ്യാറുണ്ട്. ഐപിഎല്ലില്‍ (IPL) മങ്കാദിംഗിലൂടെ ജോസ് ബട്‌ലറെ (Jos Buttler) പുറത്താക്കിയ ശേഷമാണ് ഇത്തരത്തില്‍ ചോദ്യങ്ങളുമായി വന്നിട്ടുള്ളത്. ഒരിക്കല്‍കൂടി അശ്വിന്‍ സംശയം തീര്‍ക്കാനെത്തിയിരിക്കുകയാണ്. റിവേഴ്‌സ് സ്വീപ്പ് ചെയ്യുമ്പോള്‍ ബാറ്റര്‍ക്ക് കിട്ടുന്ന ആനുകൂല്യത്തെ കുറിച്ചാണ് അശ്വിന്‍ ചോദ്യമുന്നയിക്കുന്നത്.
അശ്വിന്‍ വിവരിക്കുന്നതിങ്ങനെ... ''പന്ത് ലെഗ് സ്റ്റംപിന് പുറത്ത് പിച്ചു ചെയ്യുമ്പോള്‍ തന്റെ യഥാര്‍ഥ സ്റ്റാന്‍സില്‍ നില്‍ക്കുന്ന ബാറ്റര്‍ക്ക് പന്ത് കാണാന്‍ സാധിക്കാത്തതിനെയാണ് ബ്ലൈന്‍ഡ് സ്പോട്ട് എന്ന് പറയുന്നത്. ഒരു വലങ്കയ്യന്‍ ബാറ്റര്‍ ചിലപ്പോള്‍ റിവേഴ്‌സ് സ്വീപ് കളിക്കും. അതോടെ ബാറ്ററുടെ യഥാര്‍ഥ സ്റ്റാന്‍സ് മാറും. ഇടങ്കയ്യനെ പോലെയാണ് ബാറ്റര്‍ ഷോട്ട് കളിക്കുക. അപ്പോള്‍ എങ്ങനെയാണ് അത് ബ്ലൈന്‍ഡ്‌സ്‌പോട്ട് ആവുക.?'' അശ്വിന്‍ ചോദിക്കുന്നു.
ജസ്പ്രിത് ബുമ്ര ഒന്നാമത്; ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ ആദ്യ പത്തില്‍, ഭുവനേശ്വറിനും നേട്ടം
''ബാറ്റര്‍ക്ക് ഇവിടെ മിസ് ആവുമ്പോള്‍ എല്‍ബിഡബ്ല്യു അനുവദിക്കണം. ബാറ്റര്‍ക്ക് റിവേഴ്സ് സ്വീപ്പ് കളിക്കാമോ ഇല്ലയോ എന്നതല്ല വിഷയം. എല്‍ബിഡബ്ല്യു ആണ് ഇവിടെ ഞാന്‍ ഉന്നയിക്കുന്നത്. ബാറ്റര്‍ തിരിഞ്ഞു വരുന്നത് കൊണ്ട് അത് എല്‍ബിഡബ്ല്യു അല്ല എന്ന് എങ്ങനെ പറയാനാവും.''
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലാണ് അശ്വിന്‍. അവസാന ടെസ്റ്റ് കളിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായിരുന്നില്ല. അശ്വിനെ കളിപ്പിക്കാത്തത് അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി; റഫീഞ്ഞ ബാഴ്‌സലോണയുമായി കരാറൊപ്പിട്ടു