ഇംഗ്ലണ്ടിനെതിരെ 19 റണ്‍സ് മാത്രം വിട്ടുകൊടത്ത ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബുമ്രയുടെ വരോടെ ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിന് വഴിമാറേണ്ടി വന്നു. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയാണ് മൂന്നാമത്.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ (ICC ODI Ranking) ഇന്ത്യന്‍ താരം ജസ്പ്രിത് ബുമ്ര (Jasprit Bumrah) ഒന്നാം സ്ഥാനത്ത്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ബുമ്ര ഒന്നാമെത്തിയയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ പുറത്തെടുത്ത ആറ് വിക്കറ്റ് പ്രകടനമാണ് താരത്തിന് തുണയായത്. അതേസമയം, ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) വന്‍ മുന്നേറ്റമുണ്ടാക്കി. ആദ്യ പത്തിലെത്തിയ സൂര്യകുമാര്‍ അഞ്ചാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിനെതിരെ 19 റണ്‍സ് മാത്രം വിട്ടുകൊടത്ത ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബുമ്രയുടെ വരോടെ ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിന് വഴിമാറേണ്ടി വന്നു. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയാണ് മൂന്നാമത്. നാല് സ്ഥാനങ്ങള്‍ നഷ്ടമായ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ് ഏഴാം റാങ്കിലേക്ക് വീണു. 

Scroll to load tweet…

ജോസ് ഹേസല്‍വുഡ്, മുജീബ് ഉര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ യഥാക്രമം നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. മാറ്റ് ഹെന്റി, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യന്‍ ബൗളറും ബുമ്രയാണ്.

പരിക്ക് ഭേദമായില്ല; വിരാട് കോലിക്ക് രണ്ടാം ഏകദിനവും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

ടി20 റാങ്കിംഗില്‍ 44 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ നേടിയ സെഞ്ചുറിയാണ് സൂര്യകുമാറിനെ സഹായിച്ചത്. അതേസമയം ബൗളര്‍മാരുടെ റാങ്കിംഗില്‍ ഭുവനേശ്വര്‍ കുമാര്‍ ആദ്യ പത്തിലെത്തി. എട്ടാം സ്ഥാനത്താണ് താരം.

Scroll to load tweet…

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒരുമാറ്റം മാത്രമാണുള്ളത്. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താമതെത്തി. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. ആര്‍ അശ്വിന്‍ (2), ജസ്പ്രിത് ബുമ്ര (3) എന്നിിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

ബാറ്റര്‍മാരില്‍ ഇംഗ്ലീഷ് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. റിഷഭ് പന്ത് (5), രോഹിത് ശര്‍മ (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീലങ്കന്‍ താരം ദിമുത് കരുണാരത്‌നെ ഏഴാം സ്ഥാനത്തേക്ക് കയറി.

ബുമ്രയുടെ ആറാട്ടില്‍, ഷമിയെ മറക്കരുത്; സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്, ട്രന്റ് ബോള്‍ട്ടും പിന്നില്‍