ബാഴ്‌സയ്‌ക്കൊപ്പം ചെല്‍സിയും റഫീഞ്ഞയ്‌ക്കൊപ്പം രംഗത്തുണ്ടായിരുന്നു. ചെല്‍സിയുടെ ഓഫര്‍ ലീഡ്‌സ് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ബാഴ്‌സയിലേക്ക് പോവാനാണ് താരം താല്‍പര്യപ്പെട്ടത്.

ബാഴ്‌സലോണ: ബ്രസീലിയന്‍ താരം റഫീഞ്ഞ (Raphinha) ഇനി ബാഴ്‌സലോണയുടെ (Barcelona) താരം. 65 മില്യണ്‍ യൂറോയുടെ നല്‍കിയാണ് ലീഡ്‌സില്‍ (Leeds United) നിന്ന് താരത്തെ സ്വന്തമാക്കുന്നത്. 58 മില്യണ്‍ ട്രാന്‍സ്ഫര്‍ തുക ആയും ഏഴ് മില്യണ്‍ ആഡ് ഓണ്‍ ആയും ആകും നല്‍കുക. ക്ലബിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. താരത്തിന്റെ സൈനിംഗ് ബാഴ്‌സലോണ പൂര്‍ത്തിയാക്കിയതായി പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. 

Scroll to load tweet…

ബാഴ്‌സയ്‌ക്കൊപ്പം ചെല്‍സിയും റഫീഞ്ഞയ്‌ക്കൊപ്പം രംഗത്തുണ്ടായിരുന്നു. ചെല്‍സിയുടെ ഓഫര്‍ ലീഡ്‌സ് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ബാഴ്‌സയിലേക്ക് പോവാനാണ് താരം താല്‍പര്യപ്പെട്ടത്. പിന്നീട് ലീഡ്‌സും സമ്മതം മൂളി. 2020ലാണ് റഫീഞ്ഞ ലീഡ്‌സിലെത്തിയത്. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോര്‍ച്ചുഗല്‍ ക്ലബായ സ്‌പോര്‍ടിങ് എന്നിവയ്ക്കായും റഫീഞ്ഞ കളിച്ചു. തരംതാഴ്ത്തല്‍ ഭീഷണി മറികടന്ന് ലീഡ്സ് യുണൈറ്റഡിനെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബ്രസീലിയന്‍ വിംഗര്‍ റഫീഞ്ഞയായിരുന്നു.

Scroll to load tweet…

ഇതുകൊണ്ടുതന്നെ റഫീഞ്ഞയെ സ്വന്തമാക്കാന്‍ യൂറോപ്യന്‍ ക്ലബുകളുടെ മത്സരമായിരുന്നു. ഈ സീസണോടെ ലീഡ്സ് യുണൈറ്റഡ് വിടാനൊരുങ്ങുകയായിരുന്നു റഫീഞ്ഞ. ചെല്‍സിയെ കൂടാതെ ആഴ്സനല്‍, ടോട്ടനം എന്നിവരാണ് റഫീഞ്ഞയെ നോട്ടമിട്ടിരിക്കുന്നത്. സ്പാനിഷ് ക്ലബ് ബാഴ്സലോണ ആദ്യം മുതല്‍ റഫീഞ്ഞയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

Scroll to load tweet…

ബാഴ്സയുമായി നേരത്തെ റഫീഞ്ഞ വാക്കാല്‍ ധാരണയിലുമെത്തിയിരുന്നു. എന്നാല്‍, ട്രാന്‍സ്ഫര്‍ ഫീയുടെ കാര്യത്തിലാണ് തര്‍ക്കം തുടരുന്നിരുന്നത്. കുറഞ്ഞത് 65 ദശലക്ഷം യൂറോ റഫീഞ്ഞയ്ക്കായി കിട്ടണമെന്നാണ് ലീഡ്സിന്റെ ആവശ്യം. ഒടുവില്‍ ഈ ആവശ്യം ബാഴ്‌സ അംഗീകരിക്കുകയായിരുന്നു. ഇരുപത്തിയഞ്ചുകാരനായ റഫീഞ്ഞ പോയ സീസണില്‍ 11 ഗോളും മൂന്ന് അസിസ്റ്റും സ്വന്താക്കിട്ടിയിട്ടുണ്ട്.