
മുംബൈ: ഐപിഎല്ലില്‍ കളിക്കാരുടെ കൈമാറ്റ ജാലകം ഇന്ന് അവസാനിക്കാനിരിക്കെ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിന്‍. കേള്‍ക്കുന്ന വാര്‍ത്ത സത്യമാണെങ്കില്‍ മുംബൈയുടേത് ചരിത്ര തീരുമാനമാണമെന്ന് അശ്വിന്‍ ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ പറഞ്ഞു.
കാരണം, ഹാര്‍ദ്ദിക്കിനെ സ്വന്തമാക്കാന്‍ മുംബൈ പകരം ഒരു കളിക്കാരനെയും വിട്ടുകൊടുക്കുന്നില്ല. മുംബൈ മുമ്പൊരിക്കലും അങ്ങനെ വിട്ടുകൊടുത്ത ചരിത്രവുമില്ല. അതുകൊണ്ട് പൂര്‍ണമായും പണം കൊടുത്തായിരിക്കും ഹാര്‍ദ്ദിക്കിനെ മുംബൈ വാങ്ങാന്‍ പോകുന്നത് എന്നാണ് അറിയുന്നത്. മുംബൈയില്‍ കളിച്ചു വളര്‍ന്ന ഹാര്‍ദ്ദിക് കൂടി എത്തിയാല്‍ മുംബൈയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കുവെന്നും അശ്വിന്‍ പറഞ്ഞു.
മലയാളി താരത്തെ കൈവിട്ട് രാജസ്ഥാന്‍, ആവേശ് ഖാന്‍ ടീമില്‍; കൂടുതല്‍ താരങ്ങള്‍ പുറത്തേക്ക്
രോഹിത് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, നേഹൽ വധേര, ടിം ഡേവിഡ്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജോഫ്ര ആർച്ചർ/റൈൽ മെറിഡിത്ത്/ ജേസൺ ബെഹ്‌റൻഡോർഫ്/മിച്ചൽ സ്റ്റാർക്ക് എന്നിവരടങ്ങിയ പ്ലെയിംഗ് ഇലവനെ അദ്ദേഹം പിന്നീട് എഴുതി. /പാറ്റ് കമ്മിൻസ് എന്നിവരായിരിക്കും മുംബൈയുടെ ടീമിലുണ്ടാകുകയെന്നും അശ്വിന്‍ വിശദീകരിച്ചു.
2015ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ഹാര്‍ദ്ദിക് ഏഴ് സീസണുകളില്‍ മുംബൈക്കായി കളിച്ചശേഷം 2022ലാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായി പോയത്. ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ചാമ്പ്യന്‍മാരാക്കിയ ഹാര്‍ദ്ദിക് അടുത്ത സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു. ഐപിഎല്‍ ട്രേഡ് വിന്‍ഡോ ഇന്ന് സമാപിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് സ്വന്തമാക്കിയ മലയാളി താരം ദേവ്‌ദത്ത് പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ കൈവിട്ടിരുന്നു. ലേലലത്തിന് മുന്നോടിയായുള്ള കൈമാറ്റത്തില്‍ പടിക്കലിനെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് നല്‍കി പകരം പേസര്‍ ആവേശ് ഖാനെ രാജസ്ഥാന്‍ സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!