അയാള്‍ക്കെതിരെ പന്തെറിയുക ബുദ്ധിമുട്ടാണ്; താരത്തിന്റെ പേര് വെളിപ്പെടുത്തി അശ്വിന്‍

Published : Apr 28, 2020, 03:14 PM IST
അയാള്‍ക്കെതിരെ പന്തെറിയുക ബുദ്ധിമുട്ടാണ്; താരത്തിന്റെ പേര് വെളിപ്പെടുത്തി അശ്വിന്‍

Synopsis

ടി20 ക്രിക്കറ്റില്‍ പന്തെറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള താരം ആരെന്ന് വെളിപ്പെടുത്തി ആര്‍ അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയാണ് പന്തെറിയാന്‍ ബുദ്ധമുട്ടേറിയ താരമെന്നാണ് അശ്വിന്‍ പറയുന്നത്.

ചെന്നൈ: ടി20 ക്രിക്കറ്റില്‍ പന്തെറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള താരം ആരെന്ന് വെളിപ്പെടുത്തി ആര്‍ അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയാണ് പന്തെറിയാന്‍ ബുദ്ധമുട്ടേറിയ താരമെന്നാണ് അശ്വിന്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലും നേരത്തേ ദേശീയ ടീമിലും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് അശ്വിന്‍. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരം.

ധോണിക്കെതിരെ പന്തെറിയുകെ ബുദ്ധിമുട്ടാണെന്നാണ് അശ്വിന്‍ പറയുന്നത്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം തുടര്‍ന്നു... ''ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണി. ഐപിഎല്ലിലും അദ്ദേഹം തന്നെ ഒന്നാം നമ്പര്‍ക്യാപ്റ്റന്‍. ബാറ്റിങ്ങിന്റെ കാര്യം ഒന്നും വ്യത്യസ്ഥമല്ല. അദ്ദേഹത്തിനെതിരെ പന്തെറിയുക ബുദ്ധിമുട്ടാണ്. ധോണിക്ക് ഒരു ബൗളറെ പെട്ടന്ന് വായിച്ചെടുക്കാന്‍ പറ്റും. പ്രത്യേകിച്ച് ഡെത്ത് ഓവറുകളില്‍.'' അശ്വിന്‍ പറഞ്ഞു.

ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യയെ നയിച്ച ധോണിയുടെ തന്ത്രത്തേയും കഴിഞ്ഞ ദിവസം അശ്വിന്‍ പുകഴ്ത്തിയിരുന്നു. ഫൈനലില്‍ ധോണിയുടെ നിര്‍ദേശം ഇംഗ്ലണ്ടിന്റെ അപകടകാരയായ ബാറ്റ്‌സ്മാന്‍ ജൊനാതന്‍ ട്രോട്ടിനെ പുറത്താക്കാന്‍ തന്നെ സഹായിച്ചതിനെക്കുറിച്ചായിരുന്നു അശ്വിന്‍ വെളിപ്പെടുത്തിയത്.

2019 ജൂലൈയിലാണ് ധോണി അവസാനമായി കളിക്കാനിറങ്ങിയത്. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ മല്‍സരമായിരുന്നു ഇത്. ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിനു പിന്നാലെ അദ്ദേഹം അവധിയെടുക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജോ റൂട്ട് വീണു, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശിയെത്തി, ഇന്ത്യൻ താരങ്ങളില്‍ ശുഭ്മൻ ഗില്ലിന് നേട്ടം
ടി20 ലോകചാമ്പ്യൻമാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫുട്ബോള്‍ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് പോലും കിട്ടുക മൂന്നിരട്ടി