ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലിടം നേടി റഹ്മത്ത് ഷാ; ബംഗ്ലാദേശിനെതിരെ അഫ്ഗാന്‍ ഭേദപ്പെട്ട നിലയില്‍

Published : Sep 05, 2019, 04:12 PM IST
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലിടം നേടി റഹ്മത്ത് ഷാ; ബംഗ്ലാദേശിനെതിരെ അഫ്ഗാന്‍ ഭേദപ്പെട്ട നിലയില്‍

Synopsis

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലിടം നേടി റഹ്മത്ത് ഷാ. ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയതോടെയാണ് ഒരു അപൂര്‍വ നേട്ടം താരത്തെ തേടിയെത്തിയത്. അഫ്ഗാന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായിരിക്കുകയാണ റഹ്മത്ത് ഷാ.

ചിറ്റഗോങ്: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലിടം നേടി റഹ്മത്ത് ഷാ. ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയതോടെയാണ് ഒരു അപൂര്‍വ നേട്ടം താരത്തെ തേടിയെത്തിയത്. അഫ്ഗാന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായിരിക്കുകയാണ ്‌റഹ്മത്ത് ഷാ. 187 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ സെഞ്ചുറി. പത്ത് ഫോറുകളുടെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 102 റണ്‍സാണ് താരം നേടിയത്. അടുത്ത പന്തില്‍ താരം മടങ്ങുകയും ചെയ്തു. 

റഹ്മത്ത് ഷായുടെ കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തിട്ടുണ്ട്. അസ്ഗര്‍ അഫ്ഗാന്‍ (65), അസ്ഫര്‍ സസൈ (13) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇബ്രാഹിം സദ്രാന്‍ (21), ഇഹ്‌സാനുള്ള ജനാത് (9), ഹഷ്മത്തുള്ള ഷഹീദി (14), മുഹമ്മദ് നബി (0) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. തയ്ജുല്‍ ഇസ്ലാം, നയീം ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

റാഷിദ് ഖാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനായി അരങ്ങേറിയതും ഇന്നാണ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായിരിക്കുകയാണ് റാഷിദ് ഖാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവ് മുതല്‍ ആരോണ്‍ വരെ; ഇവര്‍ നയിക്കും ഭാവി ഇന്ത്യയെ, 2025ലെ യുവതാരോദയങ്ങള്‍
സല്‍മാന്‍-അസറുദ്ദീന്‍ സഖ്യം ക്രീസില്‍; മധ്യ പ്രദേശിനെതിരെ വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് നാല് വിക്കറ്റ് നഷ്ടം