ക്യാപ്റ്റന്‍സിയെ കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ! രോഹിത് ശര്‍മയെ പുകഴ്ത്തി രാഹുല്‍ ദ്രാവിഡ്

Published : Feb 19, 2023, 03:42 PM IST
ക്യാപ്റ്റന്‍സിയെ കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ! രോഹിത് ശര്‍മയെ പുകഴ്ത്തി രാഹുല്‍ ദ്രാവിഡ്

Synopsis

115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 114/6. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്.

ദില്ലി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ദില്ലിയില്‍ നടന്ന മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. 

മത്സരശേഷം സംസാരിക്കുകയായിരുന്നു ദ്രാവിഡ്. ഇന്ത്യന്‍ പരിശീലകന്റെ വാക്കുകള്‍... ''രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി പ്രശംസനീമയാണ്. അദ്ദേഹം ഒരുപാട് വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള വ്യക്തിയാണ്. ഡ്രസിംഗ് റൂമിനെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് രോഹിത്തിന് നന്നായി. ഒരുപാട് സംസാരിക്കാത്ത വ്യക്തിയാണ് രോഹിത്. എന്നാല്‍ സംസാരിക്കുമ്പോഴെല്ലാം താരങ്ങള്‍ ശ്രദ്ധിച്ചിരിക്കും. സഹതാരങ്ങള്‍ക്ക് രോഹിത് നല്‍കുന്ന കരുതല്‍ ഏറെ വലുതാണ്. വിരാട് കോലിക്ക് ശേഷം ഇത്തരത്തിലൊരാള്‍ നായകസ്ഥാനം ഏറ്റെടുത്തതില്‍ സന്തോഷം മാത്രം.'' ദ്രാവിഡ് പറഞ്ഞു.

മത്സരത്തിലെ ടേര്‍ണിംഗ് പോയിന്റിനെ കുറിച്ചും ദ്രാവിഡ് സംസാരിച്ചു. ''ഉയര്‍ച്ച താഴ്ച്ചകളുണ്ടായ മത്സരമായിരുന്നിത്. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായി. എന്നാല്‍  അക്‌സര്‍ പട്ടേല്‍- ആര്‍ അശ്വിന്‍ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് മത്സരത്തില്‍ വഴിത്തിരിവായത്. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ 200-225 റണ്‍സിനടുത്ത് പിന്തുടരേണ്ടി വരുമായിരുന്നു. എന്നാല്‍ കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.'' ദ്രാവിഡ് പറഞ്ഞു. 

രണ്ടാം ദിനം റണ്‍സ് വിട്ടുകൊടുത്തതിനെ കുറിച്ചും ഇന്ത്യന്‍ കോച്ച് സംസാരിച്ചു. ''രണ്ടാംദിനം അവസാന സെഷനില്‍ ഓസീസ് ബാറ്റിംഗിനെത്തിയപ്പോള്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കേണ്ടി വന്നു. ശരിയായ ഏരിയയില്‍ എല്ലായിരുന്നു ബൗളര്‍മാര്‍ പന്തെറിഞ്ഞിരുന്നത്. പിച്ചിന്റെ പല ഭാഗങ്ങളിലുമായിരുന്നു. എന്നാല്‍ ഇന്ന് ആദ്യ സെഷനില്‍ ബൗളര്‍മാര്‍ താളം വീണ്ടെടുത്തത് ഗുണം ചെയ്തു.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.

115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 114/6. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.

ക്രീസ് വിട്ടാല്‍ തീര്‍ന്നു! സ്മിത്തിന് അശ്വിന്റെ മുന്നറിയിപ്പ്; ചിരിയടക്കാനാവാതെ കോലി- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലൈഫ് ലഭിച്ചിട്ടും മുതലാക്കാനായില്ല, സഞ്ജു വീണ്ടും നിരാശപ്പെടുത്തി; കിവീസിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം
ഒരാള്‍ക്ക് പോലും ഫിഫ്റ്റി ഇല്ല; എന്നിട്ടും ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്