കൈകൊണ്ട് ആംഗ്യം കാണിച്ച് പറ്റിക്കാറുണ്ട്. അത്തരത്തില്‍ ഒരു സംഭവം ഓസ്‌ട്രേലിയക്കെതിരെ ദില്ലി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സുണ്ടായിരുന്നു. നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന മര്‍നസ് ലബുഷെയ്ന്‍ പിന്നീട് ക്രീസിന് പിന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ദില്ലി: മങ്കാദിംഗിനെ ഐസിസി നിയമവിധേയാക്കിയത് അടുത്തകാലത്താണ്. റണ്ണൗട്ടിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഒരു ഐപിഎല്‍ സീസണില്‍ ആര്‍ അശ്വിന്‍, രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിംഗ് ചെയ്തത് കടുത്ത വിവാദമായിരുന്നു. തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മങ്കാദിംഗിനെ റണ്ണൗട്ടിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് അശ്വിന്‍ എതിര്‍താരത്തെ ഇത്തരത്തില്‍ പുറത്തക്കാന്‍ ശ്രമിച്ചിട്ടില്ല.
എന്നാല്‍ കൈകൊണ്ട് ആംഗ്യം കാണിച്ച് പറ്റിക്കാറുണ്ട്. അത്തരത്തില്‍ ഒരു സംഭവം ഓസ്‌ട്രേലിയക്കെതിരെ ദില്ലി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സുണ്ടായിരുന്നു. നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന മര്‍നസ് ലബുഷെയ്ന്‍ പിന്നീട് ക്രീസിന് പിന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രണ്ടാം ഇന്നിംഗ്‌സിലും സമാന സംഭവമുണ്ടായി. ഇത്തവണ സ്റ്റീവന്‍ സ്മിത്താണ് പറ്റിക്കപ്പെട്ടത്. ലബുഷെയ്‌നിനെതിരെ പന്തെറിയുന്ന ആക്ഷന്‍ കാണിച്ച അശ്വിന്‍ പന്തെറിയാതെ തിരിച്ചുനടക്കുകയായിരുന്നു. സ്മിത്താവട്ടെ വേഗത്തില്‍ ബാറ്റ് ക്രീസില്‍ തൊടുകയും ചെയ്തു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു വിരാട് കോലിക്ക് ചിരി നിര്‍ത്താന്‍ പോലുമായില്ല. വീഡിയോ കാണാം...
ദില്ലിയില്‍ നടന്ന മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. 115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 114/6. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.
